|    Jan 18 Wed, 2017 11:39 pm
FLASH NEWS

യുഡിഎഫ് സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കുന്നു: വി എം സുധീരന്‍

Published : 7th October 2016 | Posted By: Abbasali tf

പത്തനംതിട്ട: സ്വാശ്രയ മാനേജുമെന്റുകളുടെ വിദ്യാഭ്യാസ കച്ചവടത്തിനെതിരേ യുഡിഎഫ് നടത്തുന്ന സമരം ന്യായമാണെന്ന് തിരിച്ചറിഞ്ഞതോടെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ നോക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍.  വിദ്യാഭ്യാസ കച്ചവടത്തിനെതിരെ യുഡിഎഫ് സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ മൂന്നാം ഘട്ടമായി കലക്ടറേറ്റിന് മുന്നില്‍ നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന മുഖ്യമന്ത്രി സ്വാശ്രയ മാനേജ്‌മെന്റുകളുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ്. മാനേജ്‌മെന്റുകള്‍ ഫീസ് കുറയ്ക്കാം എന്നു പറയുമ്പോള്‍ ഫീസ് കുറയ്‌ക്കേണ്ട എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് കോടികള്‍ സമാഹരിക്കാന്‍ സംസ്ഥാന മുഖ്യമന്ത്രി തന്നെ കൂട്ടുനില്‍ക്കുന്നു. നിയമസഭയില്‍ സത്യാഗ്രഹം നടത്തുന്ന എം.എല്‍.എമാരുടെ സമരം ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാവാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ശക്തമായ പ്രക്ഷോഭം തുടരുമെന്നും പതിനേഴിന് ചേരുന്ന യുഡിഎഫ് സംസ്ഥാന ഏകോപന സമിതി തുടര്‍ പ്രക്ഷോഭങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ നിലപാടിനെ സംബന്ധിച്ച് എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ അഭിപ്രായം പറയമണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പന്തളം സുധാകരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ടി  ശരത്ചന്ദ്ര പ്രസാദ്, കെ ശിവദാസന്‍ നായര്‍ എക്‌സ് എംഎല്‍എ, ജനതാദള്‍ (യു) സംസ്ഥാന സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്, മുസ്്‌ലീം ലീഗ് ജില്ലാ പ്രസിഡന്റ് കെ ഇ അബ്ദുല്‍ റഹ്്മാന്‍, ആര്‍എസ്പി ജില്ലാ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, കെപിസിസി സെക്രട്ടറി പഴകുളം മധു, കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് സനോജ് മേമന, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എ ശംസുദ്ദീന്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ബാബു ജോര്‍ജ്, ഏകോപന സമിതി അംഗം ടി എം ഹമീദ് സംസാരിച്ചു. അബാന്‍ ജങ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് കെ കെ റോയിസണ്‍, സലിം പി ചാക്കോ, ഇടത്തിട്ട ഹരിദാസ്, കെ ജയവര്‍മ്മ, എ സുരേഷ് കുമാര്‍, അന്നപൂര്‍ണ്ണാദേവി, ജോസഫ് കുറിയാക്കോസ്, അനില്‍ തോമസ്, തോപ്പില്‍ ഗോപകുമാര്‍, സതീഷ് കൊച്ചുപറമ്പില്‍, റിങ്കു ചെറിയാന്‍, രജനി പ്രദീപ്, ജോ ര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, മാത്യു കുളത്തുങ്കല്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക