മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കാന്‍ സ്വാശ്രയ കോളജുകളിലെ ഏതാനും പേര് തയ്യാറായാല്‍ മറ്റുള്ളവരെ നിയന്ത്രണത്തിലാക്കാന്‍ എല്‍ ഡി എഫിന് കഴിയുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സ്വാശ്രയ വിഷയത്തില്‍ 1500 വിദ്യാര്‍ഥികളുടെ പ്രശ്നം പറഞ്ഞ് യു ഡി എഫ് നടത്തിയ സമരം വിലപ്പോയില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാഷ്ട്രീയ കക്ഷികളില്‍ നിന്നും സി പി ഐയില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ക്കുള്ള സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പാര്‍ട്ടിയിലേക്കു വരുന്ന എല്ലാവരുടെയും സ്വാഭാവ സര്‍ട്ടിഫിക്കറ്റ് നോക്കാനാവില്ല. ന്യൂനപക്ഷ സംരക്ഷണം എന്നാല്‍ അതിലെ സാമ്പത്തിക ഭദ്രതയുള്ളവരുടെ മാത്രം സംരക്ഷണമാണെന്ന് കരുതരുതെന്നും കാനം രാജേന്ദ്രന് പറഞ്ഞു. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ജോസ് ബേബി അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സി. അംഗം വി. ചാമുണ്ണി, ജില്ലാ സെക്രട്ടറി കെ.പി സുരേഷ്രാജ്, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, എ ഐ വൈ എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ കെ കെ സമദ് സംസാരിച്ചു. നെല്ലിപ്പുഴയില്‍ നിന്ന് ആരംഭിച്ച് പ്രകടനത്തിന് മണ്ഡലം സെക്രട്ടറി പി ശിവദാസ്, പാലോട് മണികണ്ഠന്, സി കെ അബ്ദുള്‍ റഹ്മാന്, കെ രവികുമാര്‍, പരമശിവന്, എ കെ അസീസ്, ഭാസ്ക്കരന്‍ , എന്‍ ചന്ദ്രശേഖരന്, അബ്ദുള്‍ മജീദ്, സുരേഷ്, കബീര്‍, നാസര്‍, കരീം, അഷറഫ് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.