|    Oct 19 Thu, 2017 11:15 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

യുഡിഎഫ് വിടണമെന്ന് കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി

Published : 18th July 2016 | Posted By: SMR

കോട്ടയം: യുഡിഎഫില്‍ തുടരുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി. പാര്‍ട്ടി ആസ്ഥാനത്ത് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ കെ എം മാണി, വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് എന്നിവരുടെ സാന്നിധ്യത്തില്‍ രണ്ടാംനിര നേതാക്കളാണ് ഇക്കാര്യമുന്നയിച്ചത്. മുന്നണി വിടണമെന്ന അഭിപ്രായവും ഉയര്‍ന്നു.
തിരുവല്ല, കോതമംഗലം, കുട്ടനാട്, ഏറ്റുമാനൂര്‍ മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചതില്‍ അംഗങ്ങള്‍ അസംതൃപ്തി അറിയിച്ചു. നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടുത്ത യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കാനുള്ള ആലോചനയും കമ്മിറ്റിയില്‍ ഉണ്ടായെന്നാണു സൂചന. എന്നാല്‍, കോണ്‍ഗ്രസ്സിനെതിരേ ജോസഫ് വിഭാഗം കാര്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല.
അതേസമയം, യുഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്നാണ് കെ എം മാണിയുടെ നിലപാട്. മുന്നണി വിടാനുള്ള തീരുമാനമെടുത്തിട്ടില്ലെന്നും ബാര്‍ കോഴയില്‍ പാര്‍ട്ടിയുടെ അന്വേഷണ റിപോര്‍ട്ട് പുറത്തുവിടില്ലെന്നും മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളാ കോണ്‍ഗ്രസ്സിന് മാന്യതയുണ്ട്. അതുകൊണ്ടാണ് റിപോര്‍ട്ട് വെളിപ്പെടുത്താത്തത്. ബാര്‍ കോഴ വിവാദത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറിയാം. തുറന്നുപറഞ്ഞ് മുന്നണിയില്‍ അസഹിഷ്ണുത ഉണ്ടാക്കാന്‍ ശ്രമിക്കില്ല. ആഗസ്തില്‍ ചരല്‍ക്കുന്നില്‍ നടക്കുന്ന ക്യാംപില്‍ പാര്‍ട്ടി തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നും മാണി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക