|    Oct 18 Wed, 2017 5:05 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

യുഡിഎഫ് രാപകല്‍ സമരം 5ന്

Published : 1st October 2017 | Posted By: fsq

 

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരേയും കേരളത്തില്‍ മദ്യമൊഴുക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരേയും യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ 5ന് രാപകല്‍ സമരം നടത്തുമെന്നു കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു. തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുമ്പിലും മറ്റു ജില്ലകളില്‍ ജില്ലാ കലക്ടറേറ്റുകളുകള്‍ക്കു മുന്നിലുമാണ് രാപകല്‍ സമരം സംഘടിപ്പിച്ചിരിക്കുന്നത്. ബിജെപിയും സിപിഎമ്മും നടത്തുന്ന അക്രമരാഷ്ട്രീയത്തിനും അഴിമതിക്കുമെതിരേ  2ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ ഉപവാസ സത്യഗ്രഹം നടത്തുമെന്നു കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക