|    May 22 Mon, 2017 9:14 pm
FLASH NEWS

യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലം: മാണി

Published : 27th July 2016 | Posted By: SMR

കോട്ടയം: കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് വ്യക്തിപരമായ അസൗകര്യം മൂലമാണെന്ന് കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ എം മാണി. യോഗത്തി ല്‍ പങ്കെടുക്കില്ലെന്ന വിവരം ഉമ്മന്‍ ചാണ്ടിയെയും പി കെ കുഞ്ഞാലിക്കുട്ടിയെയും അറിയിച്ചിരുന്നു. അടുത്ത മാസം നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമോയെന്ന് ഇപ്പോള്‍ പറയാനാവില്ല.
ഞങ്ങള്‍ യുഡിഎഫ് ബഹിഷ്‌കരിച്ചിരിക്കുകയല്ല. യോഗത്തില്‍ സൗകര്യമുണ്ടെങ്കില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചരല്‍ക്കുന്നില്‍ നടക്കുന്ന പാര്‍ട്ടി ക്യാംപിനു ശേഷം യോഗത്തില്‍ പങ്കെടുക്കാമെന്നാണ് നിലവില്‍ തീരുമാനിച്ചിട്ടുള്ളത്. ഇക്കാര്യം യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനെ അറിയിച്ചിട്ടുണ്ടെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ മുന്നണിയോഗത്തിലും മാണി പങ്കെടുത്തിരുന്നില്ലെങ്കിലും പാര്‍ട്ടി പ്രതിനിധിയെ അയച്ചിരുന്നു. എന്നാല്‍, മാണി ഗ്രൂപ്പ് തിങ്കളാഴ്ചത്തെ യോഗം പൂര്‍ണമായും ബഹിഷ്‌കരിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് മാണിഗ്രൂപ്പിന്റെ അതൃപ്തി മാറ്റാന്‍ അവരുമായി ചര്‍ച്ച നടത്താന്‍ മുന്നണി യോഗത്തില്‍ ധാരണയായിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day