|    Sep 27 Wed, 2017 1:32 am
Home   >  Todays Paper  >  Page 5  >  

യുഡിഎഫ് യോഗം നാളെ കന്റോണ്‍മെന്റ് ഹൗസില്‍

Published : 6th November 2016 | Posted By: SMR

തിരുവനന്തപുരം: യുഡിഎഫ് ഏകോപനസമിതി യോഗം 7നു ചേരും. വൈകീട്ട് നാലിന് പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണു യോഗം ചേരുകയെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. സര്‍ക്കാരിനെതിരായ പ്രക്ഷോഭപരിപാടികള്‍ക്കും യോഗം രൂപം നല്‍കും. കൊലപാതക രാഷ്ട്രീയം, വടക്കാഞ്ചേരി പീഡനം, ബന്ധുനിയമനം, ഗുണ്ടാമാഫിയ തുടങ്ങിയ വിഷയങ്ങളില്‍ സമ്മര്‍ദത്തിലായ സിപിഎമ്മിനെതിരേ പ്രചാരണം ശക്തമാക്കാന്‍ തീരുമാനമെടുക്കും. മുത്വലാഖിനെ മുന്‍നിര്‍ത്തി ഏകീകൃത സിവില്‍ കോഡിനുവേണ്ടി സംഘപരിവാരവും ബിജെപിയും നടത്തുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാനും വിശ്വാസികള്‍ക്കു പിന്തുണ നല്‍കുന്നതും ഉള്‍പ്പെടെയുള്ള തീരുമാനങ്ങളും യോഗത്തിലുണ്ടാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക