|    Jan 22 Sun, 2017 7:18 am
FLASH NEWS

യുഡിഎഫ് യുവജന മാര്‍ച്ചില്‍ സംഘര്‍ഷം

Published : 5th October 2016 | Posted By: mi.ptk

udf

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ യുഡിഎഫ് യുവജന വിഭാഗം സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ എംജി റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തി. ഡീന്‍ കുര്യാക്കോസ് അടക്കമുള്ള നേതാക്കള്‍ക്കും മറ്റ് നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
എബിവിപി പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചും അക്രമാസക്തമായി. പോലീസിന് നേരെ കല്ലേറുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് പോലീസ് ജല പീരങ്കി ഉപയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു.
കോഴിക്കോടും കണ്ണൂരിലും യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. ഇവിടെയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക