|    Apr 28 Fri, 2017 12:06 am
FLASH NEWS

യുഡിഎഫ് മേഖലാ പ്രചാരണ ജാഥയ്ക്ക് തുടക്കം

Published : 13th February 2017 | Posted By: fsq

 

കോഴിക്കോട്: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രേഹ നയങ്ങള്‍ക്കെതിരേ യുഡിഎഫ് നടത്തുന്ന മേഖലാ പ്രചാരണ ജാഥയ്ക്ക് കോഴിക്കോട് തുടക്കം. മുതലക്കുളം മൈതാനിയില്‍ എം പി വീരേന്ദ്രകുമാര്‍ എംപി ഡോ. എം കെ മുനീര്‍ എംഎല്‍എയ്ക്ക് പതാക കൈമാറി. നാളെ രാവിലെ എലത്തൂരില്‍ നിന്ന് ആരംഭിക്കുന്ന ജാഥ രാവിലെ 9 മണിക്ക് എലത്തൂര്‍ മണ്ഡലത്തിലെ കാക്കൂരില്‍ നിന്നും രണ്ടാം ദിവസത്തെ പര്യടനം ആരംഭിക്കും. ഉച്ചക്ക് രണ്ട് മണിക്ക് പയ്യോളിയിലും 3 മണിക്ക് വടകരയിലെയും സ്വീകരണത്തിന് ശേഷം വൈകീട്ട് നാദാപുരത്ത് സമാപിക്കും. മൂന്നാം ദിവസമായ 14ന് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പേരാമ്പ്ര, 10.30ന് ബാലുശ്ശേരിയിലെ എകരൂല്‍ ഉച്ചക്ക് ശേഷം 3 മണിക്ക് കൊടുവള്ളി, വൈകീട്ട് 4 മണിക്ക് മുക്കം ടൗണിലും (തിരുവമ്പാടി) സ്വീകരണം നല്‍കും. 5.30ന് പൂവാട്ടുപറമ്പിലെ (കുന്ദമംഗലം) സ്വീകരണ പരിപാടിക്ക് ശേഷം 6.30 ന് ബേപ്പൂര്‍ മണ്ഡലത്തിലെ ചെറുവണ്ണൂരില്‍ ജാഥ സമാപിക്കും. സമ്മേളനത്തില്‍ അഡ്വ.പി ശങ്കരന്‍, ടി സിദ്ദിഖ്, പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ, എം കെ രാഘവന്‍ എംപി, പാറയ്ക്കല്‍ അബ്ദുല്ല എംഎല്‍എ, കെ പി എ മജീദ്, കെ എസ് പ്രവീണ്‍കുമാര്‍, സി മോയിന്‍കുട്ടി, ഉമ്മര്‍ പാണ്ടികശാല, സി പി ജോണ്‍, കെ പി അനില്‍കുമാര്‍, പി എം എ സലാം, കെ സി അബു, മായിന്‍ ഹാജി, കിഷന്‍ ചന്ദ്, പി കെ കെ ബാവ, വി കുഞ്ഞാലി, കെ പി കുഞ്ഞികൃഷ്ണന്‍, സി എന്‍ വിജയകൃഷ്ണന്‍, എന്‍ സുബ്രഹ്മണ്യന്‍ സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day