|    Jul 25 Tue, 2017 8:10 am
FLASH NEWS
Home   >  Todays Paper  >  page 12  >  

യുഡിഎഫ് മന്ത്രിമാര്‍ നടത്തിയത് 244 വിദേശയാത്രകള്‍

Published : 14th July 2016 | Posted By: SMR

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രി അടക്കം മന്ത്രിമാര്‍ 244 വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഏറ്റവും കൂടുതല്‍ വിദേശയാത്ര നടത്തിയത് പൊതുമരാമത്ത് വകുപ്പു മന്ത്രിയായിരുന്ന ഡോ. എം കെ മുനീര്‍ ആണ്. 33 എണ്ണം. ഇതില്‍ 26ഉം സ്വകാര്യയാത്രകളാണ്.
തൊട്ടടുത്ത് ഷിബു ബേബി ജോണ്‍ ആണ്. 27 യാത്രകള്‍. പി കെ കുഞ്ഞാലിക്കുട്ടി 25ഉം കെ സി ജോസഫ് 20ഉം എ പി അനില്‍കുമാര്‍ 21ഉം അടൂര്‍ പ്രകാശ്, പി കെ അബ്ദുറബ്ബ് പത്തുവീതവും കെ പി മോഹനന്‍ പതിനഞ്ചും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പതിനൊന്ന്, അനൂപ് ജേക്കബ് ഒമ്പത്, ചെന്നിത്തല, ശിവകുമാര്‍ ഏഴുവീതവും വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക