|    Feb 19 Mon, 2018 5:25 am
FLASH NEWS

യുഡിഎഫ് ഭരണസമിതി യോഗം ബഹിഷ്‌കരിച്ചു

Published : 30th January 2017 | Posted By: fsq

 

പേരാമ്പ്ര: ഗ്രാമപ്പഞ്ചായത്തില്‍ പദ്ധതി ആസുത്രണ സമിതി രൂപീകരണയോഗത്തിനായി വിളിച്ചു ചേര്‍ത്ത ഭരണ സമിതി യോഗം യുഡിഎഫ് മെംബര്‍മാര്‍ ബഹിഷ്‌കരിച്ചു. ഭരണസമിതിയി ല്‍ എല്‍ഡിഎഫിന് യുഡിഎഫിനേക്കാള്‍ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷമാണ് നിലവിലുള്ളത്. ഇടതുമുന്നണിയിലെ മറ്റ് കക്ഷികളോട് പോലും കൂടിയാലോചിക്കാതെ സിപിഎം ഏകപക്ഷീയമായി തീരുമാനങ്ങള്‍ നടപ്പാക്കുന്നു എന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടയിലാണ് ആസൂത്രണ സമിതി രൂപീകരണത്തില്‍ യുഡിഎഫ് മെംബര്‍മാരോടാലോചിക്കാതെ ഭരണ സമിതിക്ക് താല്‍പ്പര്യമുള്ള ചിലരെ ഉള്‍പ്പെടുത്തിയത്.ആസൂത്രണ സമിതി രൂപീകരണമെന്ന ഒരു അജണ്ട മാത്രം ചര്‍ച്ച ചെയ്യാനായി ഭരണ സമിതി യോഗം വിളിച്ചു ചേര്‍ക്കുകയും, പ്രസിഡന്റ് നേരത്തെ സിപിഎം നിശ്ചയിച്ചവരുടെ ലിസ്റ്റ് വായിക്കുകയും ചെയ്തതോടെയാണ് പ്രശ്‌നമായത്. ആസൂത്രണ സമിതിയില്‍ ആകെയുള്ള പതിനഞ്ചംഗങ്ങളില്‍ രണ്ട് പേരെ മാത്രമാണ് യൂഡിഎഫിന് നല്‍കിയത്. ഇതും മുന്നണി നേതാക്കളോടൊ യൂഡിഎഫ് മെംബര്‍മാരോടൊ ആലോചിക്കാതെ. തുടര്‍ന്നാണ് മെംബര്‍മാര്‍ യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയത്. വി ആലീസ് മാത്യു, രജീഷ് കുമാര്‍, ഇബ്രാഹിം എടത്തുംകര, പി പി അബ്ദുര്‍റഹ്മാന്‍, കെ പി റസാഖ് എന്നിവരുടെ നേതൃത്വത്തിലാണ് അംഗങ്ങളുടെ യോഗം ബഹിഷ്‌ക്കരണവും ഇറങ്ങിപ്പോക്കും ഉണ്ടായത്. പഞ്ചായത്തില്‍ സിപിഎം ഏകപക്ഷീയ നീക്കങ്ങള്‍ തുടര്‍ന്നാല്‍ യാതൊരു സഹകരണവും യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് മെംബ ര്‍മാര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss