|    Jul 21 Fri, 2017 10:33 pm
FLASH NEWS

യുഡിഎഫ് ഭരണം തുടര്‍ന്നും ഉണ്ടാവണമെന്ന്

Published : 16th April 2016 | Posted By: SMR

കോഴഞ്ചേരി: കേരള സംസ്ഥാനത്തിന്റെ വികസനത്തിന് യുഡിഎഫ് ഭരണം തുടര്‍ന്നും ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ഡികെടിഎഫ് പ്രതിനിധി സമ്മേളനം എംജിഎം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി വൈസ് പ്രസിഡന്റ് കെ കെ റോയിസണ്‍ പറഞ്ഞു.
ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചതും, പ്രസവാനുകൂല്യങ്ങള്‍ അടക്കം അനുവദിച്ചത് അതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ. അഖിലേഷ് എസ് കാര്യാട്ട് അധ്യക്ഷത വഹിച്ചു. വര്‍ഗീസ് പള്ളിവാതുക്കല്‍, സജി പി ജോണ്‍, ഗോപാലന്‍ പന്തളം, ഗംഗാ ഷാജി, പയ്യനാമണ്‍ രവി, എം കെ രവീന്ദ്രന്‍, ജോസ് മുതിരക്കാല, റ്റിജു ഡേവിഡ്, കൃഷ്ണകുമാര്‍, അജോയ് ഫിലിപ്പ് , ഉദയഭാനു, ജേക്കബ് ശാമുവേല്‍ എന്നിവര്‍ സംസാരിച്ചു.
ഇന്ന് രാവിലെ 10 മണിക്ക് ജില്ലാ സമ്മേളനം അഡ്വ. കെ ശിവദാസന്‍നായര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍ മുഖ്യ അതിഥിയായിരിക്കും. ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി സി സാബു എന്തുകൊണ്ട് കോണ്‍ഗ്രസ് എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കും.
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡും, തൊഴിലാളികളും എന്ന വിഷയത്തില്‍ ഡി പ്രസാദ് ക്ലാസ്സെടുക്കും. തുടര്‍ന്ന് സംഘടനാ ചര്‍ച്ചയ്ക്ക് ശേഷം 2 മണിക്ക് സമാപന സമ്മേളനം ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ് ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി മുഖ്യ അതിഥിയായിരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക