|    Feb 24 Sat, 2018 2:00 pm
FLASH NEWS

യുഡിഎഫ് ഫഌക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചെന്ന് പരാതി

Published : 14th December 2017 | Posted By: kasim kzm

മഞ്ചേരി: പയ്യനാട് മാലാംകുളത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയുടെ പ്രചരണാര്‍ത്ഥം യുഡിഎഫ് മാലാംകുളത്ത് സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകള്‍ സമൂഹിക വിരുദ്ധര്‍ നശിപ്പിച്ചെന്നു പരാതി. സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമായ പ്രദേശത്ത് രാത്രിയുടെ മറവിലാണു സംഭവം. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് മുന്നണി ഭാരവാഹികള്‍ മഞ്ചേരി പോലിസില്‍ പരാതി നല്‍കി.സംഭവത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് മാലാംകുളത്ത് ചേര്‍ന്നന്ന പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അക്ബര്‍ മീനായി, സെക്രട്ടറി മനോജ് തടപ്പറമ്പ്, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ജാഫര്‍ തടപ്പറമ്പ്, സുധീഷ് പയ്യനാട്, അനസ് അത്തിമണ്ണില്‍, സാജു തടപ്പറമ്പ്, ശിഹാബുദ്ദീന്‍, ഫൈസല്‍ ചേനക്കാടന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss