|    May 28 Sun, 2017 12:29 pm
FLASH NEWS

യുഡിഎഫ് പിരിച്ചുവിടണം: വൈക്കം വിശ്വന്‍

Published : 8th August 2016 | Posted By: SMR

തിരുവനന്തപുരം: കെ എം മാണികൂടി വിട്ടുപോയതോടെ യുഡിഎഫ് സംവിധാനം പിരിച്ചുവിടുന്നതാണ് അഭികാമ്യമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. ഐക്യവും ജനാധിപത്യവുമില്ലാത്ത സംവിധാനമായി യുഡിഎഫ് മാറി.  ജനതാദളും ആര്‍എസ്പിയും പരാതിയിലാണ്.
30 വര്‍ഷത്തിലേറെയായി യുഡിഎഫിനൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ്  കേരളാ കോണ്‍ഗ്രസ്. മുന്നണി കെട്ടിപ്പടുക്കാന്‍ മുന്‍കൈയെടുത്ത നേതാവാണ് മാണിയെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. അപ്പോള്‍, ഉച്ചിയില്‍ വച്ച കൈകൊണ്ടുതന്നെ ഉദകക്രിയ ചെയ്തിരിക്കുകയാണ്.
അഞ്ചുവര്‍ഷം ജനങ്ങളെ മുടിച്ച ഭരണത്തിനു നേതൃത്വംനല്‍കിയവരാണ് ഇരുകൂട്ടരും. കെ എം മാണിയെ എല്‍ഡിഎഫിലെടുക്കുന്ന കാര്യത്തെക്കുറിച്ച് യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഈ വിഷയം ഇപ്പോള്‍ അജണ്ടയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day