|    Dec 11 Mon, 2017 4:53 pm
FLASH NEWS
Home   >  Kerala   >  

യുഡിഎഫ് നടപ്പാക്കിയ പോലീസ് നയമാണ് ഈ സര്‍ക്കാരും തുടരുന്നത്: പി ജയരാജന്‍

Published : 22nd August 2016 | Posted By: mi.ptk

p-jayarajan

പയ്യന്നൂര്‍: രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ യുഡിഎഫ് ഭരണകാലത്ത് നടപ്പാക്കിയ പോലീസ് നയമാണ് ഇപ്പോഴും തുടരുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.പയ്യന്നൂരില്‍ ബിഎംഎസ് പ്രവര്‍ത്തകന്‍ രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവിനെതിരെ  കാപ്പ ചുമത്തിയ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പോലീസ് സ്‌റ്റേഷന്‍ ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ടിസിവി നന്ദകുമാറിനെതിരെയാണ് പോലീസ് കാപ്പ ചുമത്തിയത്. ബിഎംഎസ് പ്രവര്‍ത്തകന്‍ രാമചന്ദ്രനെ വീട്ടില്‍കയറി വെട്ടികൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ നന്ദകുമാര്‍ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ കാപ്പ ചുമത്തരുതെന്നാണ് തന്റെ നിലപാടെന്നും ജയരാജന്‍ പറഞ്ഞു.
പയ്യന്നൂര്‍ മേഖലയില്‍ നിലനില്‍ക്കുന്ന നിരവധി വിഷയങ്ങളില്‍ പോലീസിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കുന്നില്ലെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ പരാതി. ഇത് സംബന്ധിച്ച് നിരവധി തവണ പരാതി ഉന്നയിച്ചിട്ടും ആഭ്യന്തര വകുപ്പ് ചെവിക്കൊള്ളുന്നില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ധര്‍രാജ് കൊലപാതകത്തില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്തതിലും പ്രതിഷേധമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക