|    Jul 19 Thu, 2018 12:11 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

യുഡിഎഫ് നഗരസഭകളില്‍ സെക്രട്ടറിമാരെ നിയമിച്ചിട്ടില്ല : കേന്ദ്ര പദ്ധതികള്‍ മുടങ്ങുന്നു

Published : 22nd September 2017 | Posted By: fsq

 

തലശ്ശേരി: മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അവസാന കാലയളവില്‍ രൂപീകരിച്ച സംസ്ഥാനത്തെ 27 നഗരസഭകളില്‍ ഭൂരിഭാഗത്തിലും നഗരസഭാ സെക്രട്ടറിമാരെ നിയമിച്ചിട്ടില്ല. കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം, പാനൂര്‍ ഉള്‍പ്പെടെ യുഡിഎഫ് ഭരണകക്ഷിയായുള്ള നഗരസഭകളിലാണു സെക്രട്ടറിമാരെ നിയമിക്കാതെ ഒഴിഞ്ഞുകിടക്കുന്നത്.  കേന്ദ്രസര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന വിവിധ പദ്ധതികള്‍ സെക്രട്ടറിമാരുടെ അഭാവത്തില്‍ തടയപ്പെടുന്നു. നഗരസഭകളില്‍ നടപ്പാക്കുന്ന പദ്ധതികളുടെ മേല്‍നോട്ടം, നടത്തിപ്പ് കൂടാതെ ഇവയുടെ ഉത്തരവാദിത്തം പൂര്‍ണമായും നഗരസഭാ സെക്രട്ടറിമാരില്‍ നിക്ഷിപ്തമാണെന്നു വ്യക്തമാക്കി തദ്ദേശഭരണ വകുപ്പ് ഈയിടെ ഉത്തരവിറക്കിയിരുന്നു. എന്നിട്ടും എല്‍ഡിഎഫ് ഇതര പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള നഗരസഭകളില്‍ സെക്രട്ടറിമാരെ നിശ്ചയിക്കാത്തതു വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്കു കൂടുതല്‍ സേവനം, സൗകര്യങ്ങള്‍, നഗരാസൂത്രണ വികസനം എന്നിവ ലക്ഷ്യമിടുന്ന പഞ്ചായത്തീരാജ് ബില്ല് പ്രാവര്‍ത്തികമാക്കുന്നതില്‍ നിന്ന് ഇത്തരം നഗരസഭകളെ ബോധപൂര്‍വം തടയപ്പെടുകയാണെന്നും പരാതിയുണ്ട്. കേന്ദ്ര ധനസഹായം വഴി ത്വരി തഗതിയിലുള്ള വികസനവും സാധ്യമാക്കുമെന്നു ജനങ്ങള്‍ക്കു പ്രതീക്ഷയുണ്ടായെങ്കിലും ഒന്നര വര്‍ഷമായിട്ടും ആളുകള്‍ നിരാശയിലാണ്. ഈ നഗരസഭകളില്‍ ഒഴിഞ്ഞുകിടക്കുന്ന 500ഓളം ക്ലറിക്കല്‍ തസ്തികകളില്‍ ആരെയും നിയമിച്ചിട്ടില്ല. ഇതിന്റെ ഫലമായി നഗരസഭകളില്‍ സാധാരണ നിലയില്‍ പിരിച്ചെടുക്കേണ്ട നികുതിപരിവും പദ്ധതി നടത്തിപ്പുകളും തടസ്സപ്പെട്ടിരിക്കുകയാണ്. എല്ലാവര്‍ക്കും വീട് എന്ന പദ്ധതി നടപ്പാക്കാനും ചില പഞ്ചായത്തുകളില്‍ ജീവനക്കാരില്ല. ബന്ധപ്പെട്ട സംഘടനകളും ജീവനക്കാരുടെ കുറവു സംബന്ധിച്ച് ഇടപെടുന്നുമില്ല. വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭകളിലും പഞ്ചായത്തുകളിലും ദിവസവുമെത്തുന്നവരെ ഒഴിഞ്ഞ കസേരകളാണു പലപ്പോഴും സ്വീകരിക്കുന്നത്. അതിനാല്‍ കോടിക്കണക്കിനു രൂപയുടെ വിവിധങ്ങളായ പദ്ധതികള്‍ പാഴായിപ്പോവുന്നതായും പരാതിയുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss