|    Mar 25 Sat, 2017 5:31 am
FLASH NEWS

യുഡിഎഫ് തെറ്റിദ്ധാരണ പരത്തുന്നു: എല്‍ഡിഎഫ്; മെഡിക്കല്‍ കോളജിന്റെ അംഗീകാരം നഷ്ടമായത് ആറുമാസം മുമ്പ്

Published : 1st July 2016 | Posted By: SMR

ചെറുതോണി:ആറുമാസം മുന്‍പേ അംഗീകാരം നഷ്ടപ്പെട്ട ഇടുക്കി മെഡിക്കല്‍ കോളജിന്റെ പേരില്‍ ഇടുക്കി എംഎല്‍എ യും യുഡിഎഫും തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളാണ് നടത്തുന്നതെന്ന് ഇടതുമുന്നണി നിയോജക മണ്ഡലം കമ്മിറ്റി .നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പേ 30-12-2015ല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇടുക്കി മെഡിക്കല്‍ കോളജിന്റെ അംഗീകാരം റദ്ദാക്കി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയില്‍ ഏപ്രിലില്‍ മെഡിക്കല്‍ കോളജിന്റെ അംഗീകാരം നിലില്‍ക്കുന്നില്ലെന്ന് കാണിച്ച് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ വീണ്ടും അറിയിപ്പു നല്‍കി. ഇങ്ങനെ ഇല്ലാത്ത മെഡിക്കല്‍ കോളജിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും വോട്ട് വാങ്ങി ജയിച്ചവര്‍ മലയോര ജനതയെ വഞ്ചിക്കുകയായിരുന്നു. ഈ യാഥാര്‍ഥ്യമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ജില്ലാ ആശുപത്രിയെ ഇടുക്കിയില്‍ നിന്നും വിട്ടുകൊടുത്തു പി ജെ ജോസഫുമായി കരാറുണ്ടാക്കിയവര്‍ ഇല്ലാത്ത മെഡിക്കല്‍ കോളജിന്റെ പേരില്‍ കള്ളപ്രചരണം നടത്തുകയാണെന്നും നേതാക്കള്‍ പറഞ്ഞു.
അംഗീകാരം പുനഃസ്ഥാപിച്ച് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഉറപ്പു വരുത്തി മെഡിക്കല്‍ കോളജ് പ്രവര്‍ത്തനമാരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്താതെ മെഡിക്കല്‍ കോളജിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്.നബാര്‍ഡിലൂടെ കേന്ദ്രം അനുവദിച്ച 48 കോടി രൂപ ഉള്‍പ്പെടെ 59 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണം 2 വര്‍ഷമായിട്ടും ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണം ഉത്തരവാദിത്വപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.ആശുപത്രിയില്‍ 86 റസിഡന്റ് ഡോക്‌ടേഴ്‌സിന്റെ കുറവുമുണ്ട്.
26 ശതമാനം ബെഡ്ഡിന്റെ കുറവുണ്ട്. ഇ.സി.ജി. റൂം, ഡ്രസ്സിംഗ് റൂം, പ്ലാസ്റ്റര്‍ റൂം, ഡാര്‍ക്ക് റൂം, ഉള്‍പ്പെടെയുള്ള ചെറിയ സൗകര്യങ്ങള്‍ പോലും ഇല്ലെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. 37 കാര്യങ്ങള്‍ അക്കമിട്ട് പരിശോധകര്‍ കുറവുള്ളതായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 75 സ്റ്റാഫ് നേഴ്‌സുമാരുടേയും 74 പാരാമെഡിക്കല്‍ സ്റ്റാഫുകളുടേയും ഒഴിവാണുള്ളത്. കാഷ്വാലിറ്റിയില്‍ ഡിസാസ്റ്റര്‍ ട്രോളിപോലും ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.

(Visited 45 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക