|    Dec 14 Fri, 2018 1:38 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

യുഡിഎഫ് ഒറ്റക്കെട്ടായി ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കണം: ഹൈദരലി ശിഹാബ് തങ്ങള്‍

Published : 10th June 2018 | Posted By: kasim kzm

താനൂര്‍: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് യുഡിഎഫ് ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണ് ഇതെന്നു മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.
ശക്തമായ യുഡിഎഫ് സംവിധാനമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. അത് മുന്നോട്ടു കൊണ്ടുപോവാന്‍ പരസ്പര സഹകരണത്തോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഇപ്പോള്‍ എല്ലാ ശ്രദ്ധയും നല്‍കേണ്ടത് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനാണെന്നു പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസ്സിനും യുപിഎ ഘടകകക്ഷികള്‍ക്കും കൂടുതല്‍ സീറ്റ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിക്കാനും ബിജെപിയെ അധികാരത്തില്‍ നിന്നു താഴെയിറക്കാനുമാണ് ശ്രമിക്കേണ്ടത്. യുഡിഎഫ് ഒറ്റക്കെട്ടായി നീങ്ങിയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയും. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ തന്നെ അവസാനിക്കും. കേരളത്തില്‍ യുഡിഎഫ് അതിശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss