|    Aug 19 Sun, 2018 11:19 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

യുഡിഎഫ് എംപിമാരുടെ ധര്‍ണ

Published : 2nd August 2018 | Posted By: kasim kzm

യൂഡല്‍ഹി: കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരേ ഇന്നു രാവിലെ 10.30ന് പാര്‍ലമെന്റ് മന്ദിരത്തിന് മുന്നിലുള്ള ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ യുഡിഎഫ് എംപിമാര്‍ ധര്‍ണ നടത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുക, കേരളത്തിലെ രൂക്ഷമായ വെള്ളപ്പൊക്ക കെടുതികള്‍ പഠിക്കാന്‍ കേന്ദ്രസംഘത്തെ ഉടന്‍ അയക്കുക, കടലാക്രമണം രൂക്ഷമായ തീരപ്രദേശങ്ങളില്‍ അടിയന്തര സഹായമെത്തിക്കുക, റബര്‍ കര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പ്രത്യേക പാക്കേജ് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss