|    Aug 18 Sat, 2018 8:25 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് വി എം സുധീരന്‍ രാജിവച്ചു

Published : 3rd August 2018 | Posted By: kasim kzm

തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ രാജിവച്ചു. ഇ-മെയില്‍ വഴിയാണ് നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയത്. യുഡിഎഫ് യോഗത്തിലേക്കില്ലെന്നും ഉന്നതാധികാര സമിതിയില്‍ നിന്നു രാജിവയ്ക്കുകയാണെന്നുമാണ് ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നത്.
കോണ്‍ഗ്രസ്സിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എംപി ജോസ് കെ മാണിക്ക് നല്‍കിയ വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരേ സുധീരന്‍ പരസ്യമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതു വിവാദമായതോടെ പാര്‍ട്ടിയില്‍ പരസ്യ പ്രതികരണം വിലക്കുകയും ചെയ്തിരുന്നു. രാജ്യസഭാ സീറ്റ് വിഷയത്തില്‍ അണികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുണ്ടായെന്നും അതു പരിഹരിക്കാന്‍ നേതൃത്വം നടപടികളൊന്നും സ്വീകരിച്ചില്ലെന്നുമുള്ള വിമര്‍ശനത്തിനു പിന്നാലെയാണ് സുധീരന്‍ രാജിവച്ചത്. എന്നാല്‍ രാജിവയ്ക്കാനിടയായ സാഹചര്യം കത്തില്‍ സൂചിപ്പിച്ചിട്ടില്ല. ഇ-മെയിലിന്റെ ഉള്ളടക്കം പറയുന്നില്ലെന്നും തിരുവനന്തപുരത്തെത്തി പ്രതികരിക്കുമെന്നുമായിരുന്നു സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, രാജിക്കത്ത് ലഭിച്ചതായി കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ സ്ഥിരീകരിച്ചു. എന്നാല്‍, രാജി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്നും ഹസന്‍ കാസര്‍കോട്ട് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss