|    Aug 20 Mon, 2018 1:04 pm
FLASH NEWS
Home   >  Kerala   >  

യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് വിഎം സുധീരന്‍ രാജി വച്ചു

Published : 2nd August 2018 | Posted By: sruthi srt

കോഴിക്കോട്: യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് വിഎം സുധീരന്‍ രാജി വച്ചു.ഇ-മെയില്‍ വഴിയാണ് രാജി കത്ത് കെപിസിസിയ്ക്ക്
നല്‍കിയതെന്നാണ് വിവരം.അടുത്തിടെ രാജ്യസഭാ സീറ്റ് കെ എം മാണിയ്ക്ക് നല്‍കിയതില്‍ സുധീരന്‍ പ്രതിഷേധിച്ചിരുന്നു.

കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കേണ്ടതാണെന്നും അത് കേരള കോണ്‍ഗ്രസിന് നല്‍കുന്ന നടപടിക്ക് യാതൊരു ന്യായീകരണവുമില്ലെന്നും സുധീരന്‍ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യമോ മുന്നണി സംവിധാനത്തെ ശക്തിപ്പെടുത്തലോ ആയി ഇതിനെ കാണാനാകില്ല. കോണ്‍ഗ്രസ് ശക്തിപ്പെടുമ്പോഴാണ് മുന്നണി ശക്തിപ്പെടുന്നത്. ഇപ്പോഴുണ്ടായ തീരുമാനം കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുമെന്നും സുധീരന്‍ ചൂണ്ടിക്കാട്ടിയിരുന്നുനേരത്തെ യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തില്‍നിന്നുള്ള വി എം സുധീരന്റെ ഇറങ്ങിപ്പോക്കും വാര്‍ത്തയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss