|    Mar 23 Thu, 2017 5:59 am
FLASH NEWS

യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി

Published : 10th July 2016 | Posted By: SMR

മാള: പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തിലെ ഭരണ സ്ഥംഭനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. ഗ്രാമപ്പഞ്ചായത്തിലെ നാലായിരത്തില്‍പ്പരം അംഗങ്ങളുള്ള കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ജനകീയത നഷ്ടപ്പെടുത്തിയെന്നും ഭരണ സമിതി അധികാരത്തിലേറി ഏഴു മാസത്തിലേറെയായിട്ടും അഞ്ച് വനിതാ മെംബര്‍മാരെ സിഡിഎസ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നും മറ്റും ആരോപിച്ചാണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് 88ഓളം കുടുബങ്ങളെ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും അവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചില്ല.
നിരവധി മല്‍സ്യകര്‍ഷകരുള്ള പുത്തന്‍ചിറയില്‍ മല്‍സ്യഫെഡ് കോര്‍ഡിനേറ്ററെ നിയമിക്കാത്തത് മൂലം സര്‍ക്കാരിന്റെ മുഴുവന്‍ ആനുകൂല്യങ്ങളും നഷ്ടപ്പെട്ടു. പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും ന്യായമായും പൊതു ജനങ്ങള്‍ക്ക് ലഭിക്കേണ്ടതായ സേവനങ്ങളും ആനുകൂല്യങ്ങളും വന്‍ കാലത്താമസത്തോടെയാണ് ലഭ്യമാകുന്നത്. പൊതു ജനങ്ങളുടെ പരാതികള്‍ മാസങ്ങളോളം കെട്ടി കിടക്കുകയാണ്.
ജനകീയ കമ്മ്യൂണിസ്റ്റ് നേതാവും വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ കെ വി സുജിത് ലാല്‍ അവിശ്വാസ പ്രമേയത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചീട്ടുണ്ടെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വി എ നദീര്‍, പി ഐ നിസാര്‍, വാസന്തി സുബ്രഹ്മണ്യന്‍, ഷൈല പ്രകാശന്‍, റിഫായ അക്തര്‍, എം കെ കാസിം എന്നിവര്‍ അറിയിച്ചു. വെള്ളാങ്കല്ലൂര്‍ ബിഡിഒ സുരേഷ്‌കുമാര്‍ മുന്‍പാകെയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് സമര്‍പ്പിച്ചിരിക്കുന്നത്.
15 അംഗങ്ങളുള്ള ഗ്രാമപ്പഞ്ചായത്തില്‍ ആറ് വീതം എല്‍ ഡിഎഫും യുഡിഎഫും കോ ണ്‍ഗ്രസ് വിമതനായി മല്‍സലരിച്ച എം പി സോണിയും സിപി എം വിട്ട് ജനകീയ കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റ് രൂപീകരിച്ച് മല്‍സരിച്ച കെ വി സുജിത് ലാലും ഒരു ബിജെപി അംഗവുമാണ് ഉള്ളത്.

(Visited 46 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക