യുഡിഎഫില്‍ പൊട്ടിത്തെറിയുണ്ടാകും, ഉമ്മന്‍ചാണ്ടിയും മാണിയും രാജിവയ്ക്കേണ്ടിവരും : കോടിയേരി
Published : 2nd November 2015 | Posted By: G.A.G
തലശ്ശേരി: തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യു.ഡി.എഫില്‍ വന്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നും ഉമ്മന്‍ചാണ്ടിയും കെ.എം. മാണിയും രാജിവയ്ക്കേണ്ടിവരുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വലിയ മാറ്റത്തിന് തുടക്കം കുറിക്കുന്ന തിരഞ്ഞെടുപ്പാണിതെന്നും ഏഴാം തീയതി ഫലം വന്നാല്‍ കെ.എം. മാണിക്ക് രാജിവയ്ക്കേണ്ടിവരുമെന്നും കോടിയേരി തലശ്ശേരിയില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നതു പോലെ കേരളത്തില്‍ ഭരണതുടര്‍ച്ച ഉണ്ടാവില്ലെന്നുമാത്രമല്ല അദ്ദേഹത്തിന്റെ അവസ്ഥ എന്താകുമെന്നു പോലും പറയാനാകില്ലെന്നും കോടിയേരി പറഞ്ഞു. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി വിധിക്കെതിരെ റിവ്യു പെറ്റീഷന് നല്കാന് സര്‍ക്കാരിന് ധൈര്യം ഇല്ലാത്തതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. മൂന്നാം മുന്നണി ചാപിള്ളയായിക്കഴിഞ്ഞു.എസ്. എന്‍.ഡി.പി. ബന്ധം ബി.ജെ.പി.ക്ക് ബാധ്യതയായി മാറിയിരിക്കുകയാണ്- കോടിയേരി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷണറുടെ അധികാരം കവരാനാണ്് കണ്ണൂരില്‍ എസ്.പി. ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.