|    Nov 21 Wed, 2018 5:06 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

യുഡിഎഫില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനം

Published : 8th August 2018 | Posted By: kasim kzm

തിരുവനന്തപുരം: യുഡിഎഫില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്താന്‍ ഇന്നലെ ചേര്‍ന്ന യുഡിഎഫ് ഏകോപനസമിതി യോഗം തീരുമാനിച്ചു. യുഡിഎഫ് യോഗത്തില്‍ ഇനിമുതല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ഒമ്പതും ഘടകകക്ഷികളായ മുസ്്‌ലിം ലീഗില്‍ നിന്ന് ഏഴും കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് ആറും ആര്‍എസ്പിയില്‍ നിന്ന് നാലും കേരളാ കോണ്‍ഗ്രസ് ജേക്കബില്‍ നിന്നു മൂന്നും സിഎംപി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളില്‍ നിന്നു രണ്ടു വീതവും അംഗങ്ങളാവും പങ്കെടുക്കുക.
നാലു ജില്ലകളില്‍ യുഡിഎഫ് സ്രെകട്ടറിമാരെ നിയമിക്കാനും തീരുമാനമായി. എറണാകുളത്ത് വിന്‍സെന്റ് (കേരളാ കോണ്‍ഗ്രസ് ജേക്കബ്), കൊല്ലത്ത് തമ്പി (ഫോര്‍വേര്‍ഡ് ബ്ലോക്ക്), ആലപ്പുഴയില്‍ അഡ്വ. രാജശേഖരന്‍ (ആര്‍എസ്പി), കണ്ണൂരില്‍ അജീര്‍ (സിഎംപി) എന്നിവരാണ് പുതിയ സെക്രട്ടറിമാര്‍. 140 നിയോജകമണ്ഡലങ്ങളിലും യുഡിഎഫ് ചെയര്‍മാന്‍സ്ഥാനം കോണ്‍ഗ്രസ്സിന് അവകാശപ്പെട്ടതായിരിക്കും. ഇവരെ ഈയാഴ്ച തന്നെ പ്രഖ്യാപിക്കും.
കാസര്‍കോട് എ ഗോവിന്ദന്‍ നായര്‍, വയനാട് മുന്‍ എംഎല്‍എ എന്‍ ഡി അപ്പച്ചന്‍ എന്നിവരെയും യുഡിഎഫ് െചയര്‍മാന്മാരായി നിയമിച്ചു. ഇതിനുപുറമേ കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങള്‍ കേരളാ കോണ്‍ഗ്രസ് എമ്മിനു നല്‍കാനും തീരുമാനമായി.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നേരിടുന്നതിന്റെ ഭാഗമായി യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിന്റെ മുന്നോടിയായി 13ന് ജില്ലാ ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും യോഗം കന്റോണ്‍മെന്റ് ഹൗസില്‍ നടക്കും. രാവിലെ പത്തരയ്ക്കാണ് യോഗം ആരംഭിക്കുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായുള്ള സമരപരിപാടികള്‍ സംബന്ധിച്ച് യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നില മെച്ചപ്പെടുത്തും. ഇപ്പോഴുള്ള 12 സീറ്റില്‍ കൂടുതല്‍ യുഡിഎഫ് നേടും. 140 നിയോജക മണ്ഡലങ്ങളിലെയും യുഡിഎഫ് കമ്മിറ്റികളും പുനസ്സംഘടിപ്പിക്കും.
20 ലോക്‌സഭാ മണ്ഡലങ്ങളിലും സപ്തംബര്‍ 1 മുതല്‍ 10 വരെ വിപുലമായ നേതൃയോഗങ്ങള്‍ സംഘടിപ്പിക്കും. കാര്‍ഷികരംഗത്തെ പ്രശ്‌നങ്ങളുമായി നവംബര്‍ 11 മുതല്‍ മലബാര്‍ കര്‍ഷകസംഗമം തിരുവമ്പാടിയില്‍ സംഘടിപ്പിക്കും. നവംബര്‍ 15ന് തൊടുപുഴയില്‍നിന്നു തിരുവനന്തപുരത്തേക്ക് 10 ദിവസം നീണ്ടുനില്‍ക്കുന്ന കര്‍ഷക മാര്‍ച്ച് കാല്‍നടയായി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss