യുഡിഎഫിലെ വോട്ട് ചോര്‍ച്ച;പരിചയക്കുറവെന്ന് ചെന്നിത്തല
Published : 3rd June 2016 | Posted By: mi.ptk

തിരുവന്തപുരം: സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വോട്ട് ചോര്‍ച്ച പരിചയക്കുറവുമൂലം ആര്‍ക്കെങ്കിലും പിഴവ് സംഭവിച്ചതിനാലാവാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയ്ക്ക് ആരും മനപൂര്‍വ്വം വോട്ട് ചെയ്യുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി- എല്‍ഡിഎഫ് ബന്ധമാണ് ഒ രാജഗോപാല്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തതിലൂടെ വ്യക്തമാകുന്നതെന്ന് രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപിയുടെ വോട്ട് വേണ്ടെന്ന് പറഞ്ഞത് സത്യമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയോട് മത്സരിച്ച് വിജയിച്ചതിനാലാണ് വോട്ട് വേണ്ടെന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.