|    Jul 24 Mon, 2017 12:16 pm
FLASH NEWS

യുഡിഎഫിലെ പിളര്‍പ്പ് ഭരണ പ്രതിസന്ധി ഉണ്ടാക്കുന്നതായി ആക്ഷേപം

Published : 30th September 2016 | Posted By: Abbasali tf

തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ ഭരണ പ്രതിസന്ധിയെന്ന ആരോപണം ശക്തമാകുന്നു.നഗരസഭയിലെ പദ്ധതികള്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അട്ടിമറിക്കുന്നതായാണ് ബിജെപി കൗണ്‍സിലര്‍മാരുടെ ആക്ഷേപം. പ്രഫ. ജെസി ആന്റണിയാണ് വികസന കാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍.കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് വിട്ടതുമുതല്‍ തൊടുപുഴ നഗരസഭയില്‍ ഭരണ സ്തഭനാവസ്ഥയുണ്ടായത്.കൗണ്‍സിലില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഡിപിസിയ്ക്ക് വിടാതെ ചെയര്‍പേഴ്‌സനെയും വൈസ് ചെയര്‍മാനെയും നോക്കുകൂത്തിയാക്കി വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അട്ടിമറിക്കുകയാണ്.ഇത് വികസന മുരടിപ്പ് സൃഷ്ടിക്കുന്നു കൗണ്‍സിലില്‍ എടുക്കുന്ന തീരുമാനങ്ങളെ മറികടക്കുന്നത് കൗണ്‍സിലിന്റെ കെട്ടുറപ്പിനെതന്നെ ബാധിക്കുന്നുവെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു.വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ അംഗങ്ങളുടെ അഭിപ്രായം മുഖവിലക്കെടുക്കാന്‍ ചെയര്‍മാന്‍ തയ്യാറാകുന്നില്ല.തീരുമാനങ്ങള്‍ ഏകപക്ഷീയമായാണ് എടുക്കുന്നത്.നഗരത്തിലെ തെരുവ് വിളക്കുകള്‍ നന്നാക്കിയ ഇനത്തില്‍ നല്‍കാനുള്ള രണ്ട് ലക്ഷം രൂപ കൗണ്‍സില്‍ കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും നല്‍കിയില്ല. വീടില്ലാത്തവര്‍ക്ക് വീടുവെയ്ക്കാന്‍ തിരിച്ചടയ്‌ക്കേണ്ടാത്ത മൂന്ന് ലക്ഷം രൂപാ പദ്ധതി വെട്ടിച്ചുരുക്കി നൂറുപേര്‍ക്ക് മാത്രമാക്കി.ഡിപിസിയുടെ അംഗീകാരത്തിന് പ്രോജക്ടുകള്‍ സമര്‍പ്പിക്കേണ്ട സമയം ഇന്നലെയാണ് അവസാനിച്ചത്. ഇതേ വരെ തൊടുപുഴ നഗരസഭ പ്ലാന്‍ സമര്‍പ്പിച്ചിട്ടില്ല.പല പ്രോജക്ടുകളും കൗണ്‍സിലില്‍ അംഗീകാരം വാങ്ങിച്ചിട്ടും പ്രോജക്ടുകള്‍ ഇല്ല.പഴയ ബസ് സ്റ്റാന്‍ഡ് നിലനിന്ന സ്ഥലത്ത് ബഹുനിലമന്ദിരം, മങ്ങാട്ടുകവല ഷോപ്പിങ് സെന്റര്‍,വെങ്ങല്ലൂര്‍ ബസ്‌വേ കം ഷോപ്പിങ് കോപ്ലക്‌സ് തുടങ്ങിയവയൊക്കെ സ്തംഭനത്തിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക