|    Nov 21 Tue, 2017 9:08 pm
FLASH NEWS

യുഡിഎഫിന് സമരത്തിന് ആളെകിട്ടുന്നില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Published : 12th October 2016 | Posted By: Abbasali tf

എരുമേലി: യുഡിഎഫിന്റെ സ്വാശ്രയ കോളജ് സമരം ആളെ കിട്ടാതെ പരാജയമായെന്ന് മന്ത്രി കടകംപ്ള്ളി സുരേന്ദ്രന്‍. ഇന്നലെ എരുമേലിയില്‍ കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുളള യുഡിഎഫിന്റെയും ബിജെപിയുടെയും ശ്രമം ജനം മനസ്സിലാക്കി കഴിഞ്ഞു. സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിരിക്കുകയാണ്. സമൂലമായ മാറ്റമുണ്ടാവാന്‍ പോവുകയാണ്. കൈത്തറി മേഖലയെ രക്ഷിക്കാന്‍ അടുത്ത അധ്യയന വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ കൈത്തറി യൂനിഫോം വസ്ത്രങ്ങളാണു നല്‍കുക. 1.5 കോടി മീറ്റര്‍ തുണി ഇതിനായി വേണ്ടി വരും. വൈദ്യുതിയില്ലാത്ത 116000 കുടുംബങ്ങള്‍ക്ക് ഉടന്‍ വൈദ്യുതി നല്‍കുന്നതോടെ കേരളം സമ്പൂര്‍ണ വൈദ്യുത സംസ്ഥാനമാവും. അതിസമ്പന്നന്‍മാര്‍ക്കു വേണ്ടിയാണ് കേന്ദ്രത്തിന്റെ സാമ്പത്തിക നയമെന്ന് മന്ത്രി കുറ്റപ്പെടുത്തി. മുന്‍ എംഎല്‍എ ബി രാഘവന്‍, ജില്ലാ പ്രസിഡന്റ്് അഡ്വ. എം ശശി, പി എന്‍ ശശിധരന്‍, ടി പ്രസാദ്, വി പി ഇബ്രാഹിം, വി പി ഇസ്മായില്‍, കെ രാജേഷ്, പി ഷാനവാസ്, തങ്കമ്മ ജോര്‍ജുകുട്ടി, ടി എസ് കൃഷ്ണകുമാര്‍, എം വി ഗിരീഷ് കുമാര്‍, കെ സി ജോര്‍ജുകുട്ടി, ടി പി തൊമ്മി, പി കെ ബാബു സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക