|    Oct 18 Wed, 2017 4:03 am
FLASH NEWS

യുഡിഎഫിന്റെ ശക്തി തെളിയിച്ച് വേങ്ങരയില്‍ യുവജന റാലി

Published : 4th October 2017 | Posted By: fsq

 

വേങ്ങര: യുഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദറിന്റെ പ്രചാരണ രംഗത്ത് യുവശക്തി വിളിച്ചോതി യുവജന റാലി  വേങ്ങരയില്‍ നടന്നു. ആയിരത്തിലധികം യുവാക്കളാണ് റാലിയില്‍ അണിനിരന്നത്. കേരളത്തില്‍ എല്‍ഡിഎഫിന്റെയും, കേന്ദ്രത്തില്‍ നരേന്ദ്ര മോഡിയുടെയും ദുര്‍ഭരണത്തിനെതിരെ ശക്തമായ യുവജന പ്രതിഷേധത്തിന്റെ  മുദ്രാവാക്യങ്ങള്‍ ആണ് റാലിയില്‍ ഉയര്‍ന്നത്. സ്ഥാനാര്‍ഥി  കെ എന്‍ എ ഖാദറിന്റെ ഫോട്ടോ വെച്ച ബോര്‍ഡുകള്‍ ഏന്തിയാണ് പ്രവര്‍ത്തകര്‍ റാലിയിലെത്തിയത്. ആറ് പഞ്ചായത്തുകളില്‍ നിന്നുമായി പ്രവര്‍ത്തകര്‍ അണിനിരന്നു. യുഡിവൈഎഫ് സംസ്ഥാന, ജില്ലാ,മണ്ഡലം നേതാക്കളും, ഒരോ പഞ്ചായത്തുകള്‍ വേര്‍ തിരിച്ചുമാണ് പ്രവര്‍ത്തകര്‍ ജാഥയില്‍ ക്രമപ്പെട്ടു നിന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫ്‌ലാഗ് ഓഫ് ചെയ്തു.മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ്, എ പി അനില്‍ കുമാര്‍ എംഎല്‍എ, അഡ്വക്കറ്റ് യു എ ലത്തീഫ് , സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍ സംസാരിച്ചു. റാലിക്ക്   യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, അനില്‍ അക്കര എംഎല്‍എ, വി പി സജീന്ദ്രന്‍ എംഎല്‍എ, റോജി എം ജോണ്‍ എംഎല്‍എ, പി ആര്‍ മഹേഷ് എംഎല്‍എ, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ടി പി അഷ്‌റഫലി, റിയാസ് മുക്കോളി, ഷരീഫ് കുറ്റൂര്‍, നാസര്‍ പറപ്പൂര്‍, ടി അബ്ദുല്‍ ഹഖ് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക