|    Jan 17 Tue, 2017 8:23 am
FLASH NEWS

യുഡിഎഫിന്റെ ബാര്‍ അനുവദിക്കല്‍; വിജിലന്‍സ് ത്വരിത പരിശോധന തുടങ്ങി

Published : 13th July 2016 | Posted By: SMR

കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബാര്‍ ലൈസന്‍സ് അനുവദിക്കലുമായി ബന്ധപ്പെട്ട് വിജിലന്‍സ് ത്വരിത പരിശോധന തുടങ്ങി. പരിശോധനയുടെ ഭാഗമായി കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി എം രാധാകൃഷ്ണന്റെ മൊഴി വിജിലന്‍സ് ഇന്നലെ രേഖപ്പെടുത്തി. കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് ത്വരിത പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്.
വിജിലന്‍സിന്റെ കൊച്ചി റേഞ്ച് എസ്പി ടി നാരായണന്‍ നേരിട്ട് അന്വേഷിക്കുന്ന കേസില്‍ അദ്ദേഹത്തിന് കീഴിലുള്ള ഡിവൈഎസ്പി ഫിറോസ് എം ഷെഫീക്ക് ആണ് രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയത്. മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരേ ഉയര്‍ന്ന ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയതായി രാധാകൃഷ്ണന്‍ പറഞ്ഞു. കെ ബാബുവും ബാറുടമകളും അടക്കമുള്ളവരുടെ മൊഴി ത്വരിത പരിശോധനയുടെ ഭാഗമായി വരും ദിവസങ്ങളില്‍ വിജിലന്‍സ് രേഖപ്പെടുത്തും.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് കെ ബാബുവിനെതിരേ ഉയര്‍ന്നുവന്ന കോഴ ആരോപണത്തെക്കുറിച്ച് പ്രാഥമിക അന്വേഷണവും പിന്നീട് ത്വരിത പരിശോധനയും നേരത്തേ വിജിലന്‍സ് നടത്തിയിരുന്നു. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിന് ബാബു പത്തു കോടി കോഴ വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലെന്ന കണ്ടെത്തലാണ് പ്രാഥമിക അന്വേഷണം നടത്തിയ ഡിവൈഎസ്പി രമേശും ത്വരിത പരിശോധന നടത്തിയ അന്നത്തെ വിജിലന്‍സ് എസ്പി ആര്‍ നിശാന്തിനിയും നല്‍കിയ റിപോര്‍ട്ടിലുണ്ടായിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക