|    Jan 19 Thu, 2017 6:45 pm
FLASH NEWS

യുഡിഎഫിന്റെ കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിച്ചു; പുറങ്ങില്‍ സംഘര്‍ഷം

Published : 16th April 2016 | Posted By: SMR

പൊന്നാനി: പുറങ്ങിലും സമീപ പ്രദേശങ്ങളിലും യുഡിഎഫ് സ്ഥാപിച്ച കൊടിമരങ്ങളും പ്രചാരണ ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു. ഇതിനെച്ചൊല്ലി ഇന്നലെ രാത്രി ഏഴരയോടെ പുറങ്ങില്‍ സംഘര്‍ഷമുണ്ടായി. പൊന്നാനി സിഐയുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കൊടിമരങ്ങള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനെ ഒരു സംഘം ആക്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പ്രദേശത്തെ ഓഡിറ്റോറിയത്തോട് ചേര്‍ന്ന് ഒരു സംഘം ലഹരി ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചിരിന്നു.
ഇതില്‍ പ്രകോപിതരായവരാണ് കൊടിമരങ്ങള്‍ നശിപ്പിച്ചതെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘര്‍ഷ സ്ഥലത്തെത്തിയ പോലിസ് കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചതായി പരാതിയുണ്ട്. പ്രദേശത്തെ ലഹരി മാഫിയകളാണ് ആക്രമണത്തിന്റെ പിന്നിലെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നു. പ്രതിഷേധ മാര്‍ച്ചിനെത്തിയവരുടെ വാഹനങ്ങള്‍ വരെ ഈ സംഘം കേടുവരുത്തിയിരുന്നു. പെരുമ്പടപ്പ് പോലിസ് അന്വേഷണമാരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക