|    Jul 21 Fri, 2017 6:15 am
FLASH NEWS
Home   >  Todays Paper  >  page 7  >  

യുഡിഎഫിനൊപ്പം നില്‍ക്കുന്ന കേരള ഘടകത്തിന്റെ തീരുമാനത്തോട് യോജിപ്പില്ല: ചന്ദ്രചൂഡന്‍

Published : 12th December 2015 | Posted By: G.A.G

ന്യൂഡല്‍ഹി: യുഡിഎഫിനൊപ്പം നില്‍ക്കുന്ന ആര്‍എസ്പി കേരള ഘടകത്തിന്റെ തീരുമാനത്തോട് തനിക്ക് യോജിപ്പില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ടിജെ ചന്ദ്രചൂഡന്‍. യുഡിഎഫ് യോഗങ്ങളിലൊന്നും പങ്കെടുക്കാത്തത് ഇക്കാരണത്താലാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ സിപിഎമ്മിന്റെ നിലപാടിനോടും യോജിപ്പില്ല. അതിനാല്‍, ഇടതുമുന്നണി യോഗത്തിലും പങ്കെടുക്കാറില്ല. മുമ്പ് സോണിയാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് സിപിഎം. അന്ന് സിപിഎമ്മില്‍ സോണിയക്കെതിരേ നിലകൊണ്ട ജ്യോതിബസുവിനുവേണ്ടി ശക്തമായി വാദിച്ചത് ആര്‍എസ്പിയായിരുന്നെന്നും ചന്ദ്രചൂഡന്‍ ഓര്‍മിപ്പിച്ചു.വീണ്ടും ഒരു പിളര്‍പ്പിനെക്കൂടി അഭിമുഖീകരിക്കാന്‍ പാര്‍ട്ടിക്കു സാധിക്കില്ലെന്ന് ചന്ദ്രചൂഡന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക