|    Apr 20 Fri, 2018 4:34 pm
FLASH NEWS

യുഡിഎഫിനെതിരേ ജനവികാരമില്ല: മന്ത്രി കുഞ്ഞാലിക്കുട്ടി

Published : 27th October 2015 | Posted By: SMR

കാഞ്ഞങ്ങാട്: കേരളത്തില്‍ യുഡിഎഫിനെതിരായി ജനവികാരമില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിന് ഭരണത്തുടര്‍ച്ച ഉണ്ടാവും. കഴിഞ്ഞ നാലരവര്‍ഷത്തെ ഭരണത്തിനിടയില്‍ ആനുകൂല്യങ്ങള്‍ കിട്ടാത്തവരായി ആരുമില്ല. കേരളം ഐടി രംഗത്ത് ഒന്നാമതത്തെിയത് യുഡിഎഫ് ഭരണത്തിന്റെ മികവാണ്.
ഓരോ ജില്ലയിലും മെഡിക്കല്‍ കോളജ്, ഉന്നതവിദ്യാഭ്യാ സഥാപനങ്ങള്‍ കൊണ്ടുവരാനും ഈ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ യുഡിഎഫിനെ യുവാക്കളുള്‍പ്പടെയുള്ള ജനവിഭാഗങ്ങള്‍ വന്‍ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. പരിപാടിയില്‍ ഡി വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
എം സി ഖമറുദ്ദീന്‍, മെട്രോ മുഹമ്മദ് ഹാജി, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സി മുഹമ്മദ് കുഞ്ഞി, ബഷീര്‍ വെള്ളിക്കോത്ത്, എം പി ജാഫര്‍, എം ഇബ്രാഹിം, എം അസയ്‌നാര്‍, വി കമ്മാരന്‍, ടി കെ ഇബ്രാഹീം, കെ മുഹമ്മദ് കുഞ്ഞി, ഹക്കീം മീനാപ്പീസ്, ഷംസുദ്ദീന്‍ കൊളവയല്‍, കെ കെ ജാഫര്‍, മുത്തലിബ് കുളിയങ്കാല്‍, അഡ്വ. എന്‍ എ ഖലിദ്, രാജേന്ദ്ര പ്രസാദ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss