|    Jun 21 Thu, 2018 10:37 am
FLASH NEWS
Home   >  Todays Paper  >  page 12  >  

‘യുക്തിരഹിത ഐതിഹ്യങ്ങളുടെ പ്രതിഷ്ഠയ്‌ക്കെതിരേ ശാസ്ത്രസമൂഹം ഉണരണം’

Published : 29th January 2017 | Posted By: fsq

 

തിരുവല്ല: ശാസ്ത്ര ചിന്തകളെ പിന്നോട്ടടിപ്പിച്ച് അവയുടെ സ്ഥാനത്ത് യുക്തിയിലധിഷ്ഠിതമല്ലാത്ത ഐതിഹ്യങ്ങളെയും മറ്റും പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ ശാസ്ത്രസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവല്ല മാര്‍ത്തോമ്മ കോളജില്‍ നടക്കുന്ന 29ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭാരതരത്‌ന ഡോ. പി എന്‍ ആര്‍ റാവുവിനെപ്പോലെയുള്ള മികച്ച ശാസ്ത്രജ്ഞരോടൊപ്പം വേദി പങ്കിടുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജാതി, മതം, ആചാരം എന്നീ സങ്കുചിത ചിന്തകള്‍ക്കുപരിയായി യുക്തിയെ ഉപകരണമാക്കി അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ പൊരുതി സാര്‍വലൗകികമായ മാനവികതയെ വീണ്ടെടുക്കുക എന്ന സാമൂഹിക ധര്‍മമാണ് ശാസ്ത്രത്തിന് നിര്‍വഹിക്കാനുള്ളത്. ആധുനികരെന്ന് അഭിമാനിക്കുന്ന കേരള ജനത മധ്യകാലഘട്ടങ്ങളിലെ അന്ധവിശ്വാസ ജഡിലമായ ജാതിമത വിഭാഗീയ ചിന്തകള്‍ക്ക് വശംവദരാവുന്നു എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. നാളത്തെ സമൂഹം ഇന്നത്തെ കുട്ടികളുടേതാണ്. സമൂഹം ആധുനികവും പുരോഗമനവും ആവണമെങ്കില്‍ അന്ധവിശ്വാസത്തില്‍ നിന്നും അനാചാരത്തില്‍ നിന്നും മുക്തമായ ഒരു ഇളംതലമുറയെ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. പ്രാദേശികമായി ലഭ്യമായ പ്രകൃതിവിഭവങ്ങളെ പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത രീതിയില്‍ ഉല്‍പന്നങ്ങളാക്കി മാറ്റിയെടുക്കുക എന്നതായിരിക്കണം കേരളത്തിന്റെ പശ്ചാത്തലത്തില്‍ ശാസ്ത്ര-സാങ്കേതിക ഗവേഷകരുടെ പരിഗണനയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി മാത്യു ടി തോമസ് അധ്യക്ഷത വഹിച്ചു. ഭാരതരത്‌ന ഡോ. പി എന്‍ ആര്‍ റാവു മുഖ്യപ്രഭാഷണം നടത്തി. ആന്റോ ആന്റണി എംപി, സയന്‍സ് കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ. കെ പി ഗോപിനാഥന്‍, കെഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ബി എസ് കോറി, കേരള ശാസ്ത്ര- സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. സുരേഷ്ദാസ് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss