|    Oct 17 Wed, 2018 5:17 am
FLASH NEWS
Home   >  Todays Paper  >  page 12  >  

യുഐടി സെന്ററുകളില്‍ പ്രവേശനം : ഒത്താശയുമായി സര്‍വകലാശാല

Published : 19th September 2017 | Posted By: fsq

 

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കീഴിലുള്ള സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ 560ലേറെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കവെ യുഐടി (യൂനിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി) സെന്ററുകളില്‍ പ്രവേശനത്തിന് സര്‍വകലാശാല ഒത്താശ ചെയ്യുന്നതായി ആക്ഷേപം. സര്‍വകലാശാലയുടെ നിയന്ത്രണത്തിലുള്ള യുഐടി സെന്ററുകള്‍ സെ ല്‍ഫ് ഫിനാന്‍സിങ് രീതിയിലാണു പ്രവര്‍ത്തിക്കുന്നത്. ഇതു സാധാരണക്കാരായ വിദ്യാ ര്‍ഥികള്‍ക്ക് മികച്ച നിലവാരത്തില്‍ പഠിക്കാനുള്ള അവസരമാണ് ഇല്ലാതാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെഎസ്‌യു വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കി.കേരള സര്‍വകലാശാലയ്ക്കു കീഴിലെ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തി ന്റെ അവസാന തിയ്യതി ആഗസ്ത് 31 ആയിരുന്നു. സര്‍വകലാശാലയുടെ ഡിഗ്രി പ്രവേശനം അവസാനിച്ചെന്നു പറയുമ്പോഴും യുഐടി സെന്ററുകളില്‍  പ്രവേശനം തുടരുകയാണ്. സ ര്‍വകലാശാല അധികാരികളും സിന്‍ഡിക്കേറ്റും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് സാധാരണക്കാരായ വിദ്യാര്‍ഥികളെ കബളിപ്പിച്ചതിന്റെ തെളിവാണിതെന്ന് കെഎസ്‌യു ആരോപിച്ചു. യുഐടി സെന്ററുകളില്‍ ഭൂരിഭാഗവും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്തവയാണ്. 50ലധികം വിദ്യാര്‍ഥികള്‍ക്ക് മികച്ച ഗുണനിലവാരത്തി ല്‍ പഠിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി കൊള്ളലാഭം ഉണ്ടാക്കാനുള്ള സര്‍വകലാശാലാ അധികാരികളുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും സിന്‍ഡിക്കേറ്റിന്റെയും രഹസ്യ അജണ്ട സാധാരണക്കാരായ വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയാണെന്ന് കെഎസ്‌യു ആരോപിച്ചു. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ അടിയന്തരമായി റിപോര്‍ട്ട് ചെയ്ത് അഡ്മിഷന്‍ ലഭിക്കാതെ പുറത്തുനില്‍ക്കുന്ന വിദ്യാര്‍ഥികളെ സര്‍വകലാശാല പരിഗണിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി കെഎസ്‌യു മുന്നോട്ടുപോവുമെന്ന് എന്‍എസ്‌യു ദേശീയസമിതി അംഗം ജെ എസ് അഖില്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss