|    Aug 21 Tue, 2018 11:12 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ് സൈനികരുടെ ഭൗതികാവശിഷ്ടം ഹവായിലേക്ക്

Published : 3rd August 2018 | Posted By: kasim kzm

സോള്‍: 1950-53ലെ കൊറിയന്‍ യുദ്ധത്തില്‍ മരിച്ച യുഎസ് സൈനികരുടെ ഭൗതികാവശിഷ്ടം ഹവായിലേക്ക് അയച്ചു. കഴിഞ്ഞ ആഴ്ചയാണ് ഭൗതികാവശിഷ്ടങ്ങള്‍ അടങ്ങിയ 55 പെട്ടികള്‍ ഉത്തര കൊറിയ യുഎസ് സൈന്യത്തിനു കൈമാറിയത്. ഇത് ദക്ഷിണ കൊറിയയില്‍ സൂക്ഷിച്ചു വരുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ യുഎസ് സൈനികരുടെ ഭൗതികാവശിഷ്ടമാണെന്നു സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ പരിശോധനയ്ക്കായാണ് യുഎസിലെ ഹവായ് സൈനിക ലബോറട്ടറിയിലേക്ക് അയച്ചത്. ഭൗതികാവശിഷ്ടങ്ങളില്‍ ഡോഗ് ടാഗ് മാത്രമാണ് കണ്ടെത്തിയത്. സൈനികരുടെ മൃതദേഹത്തിനും പരിക്കേല്‍ക്കുന്നവര്‍ക്കും ധരിപ്പിക്കുന്നതാണ് ഡോഗ് ടാഗ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss