|    Jul 21 Fri, 2017 12:17 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ് സര്‍വകലാശാലയിലെ ആക്രമണം: 13 പേര്‍ മരിച്ചു

Published : 26th August 2016 | Posted By: SMR

കാബൂള്‍: അഫ്ഗാനിലെ കാബൂളിലുള്ള അമേരിക്കന്‍ സര്‍വകലാശാലയിലുണ്ടായ ആക്രമണത്തില്‍ 13 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏഴു പേര്‍ വിദ്യാര്‍ഥികളാണ്. തോക്കുധാരികള്‍ സര്‍വകലാശാലയ്ക്കുള്ളില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. ബുധനാഴ്ച രാത്രിയോടെയാണു 10 മണിക്കൂര്‍ നീണ്ട വെടിവയ്പ് ആരംഭിച്ചത്.
ഏറ്റുമുട്ടലിനിടെ രണ്ടു തോക്കുധാരികളെ പോലിസ് വെടിവച്ചു കൊലപ്പെടുത്തി. ആക്രമണം നടക്കുന്ന സമയത്ത് വിദ്യാര്‍ഥികളും അധ്യാപകരും സര്‍വകലാശാലയ്ക്കുള്ളില്‍ കുടുങ്ങിയിരിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മൂന്ന് പോലിസുകാരും മൂന്ന് സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. 35 വിദ്യാര്‍ഥികള്‍ക്കും ഒമ്പത് പോലിസുകാര്‍ക്കും പരിക്കേറ്റു. 750 വിദ്യാര്‍ഥികളെയും ജീവനക്കാരെയും പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്തിയതായി കാബൂള്‍ പോലിസ് മേധാവി അബ്ദുല്‍ റഹ്മാന്‍ റഹിമി അറിയിച്ചു. പുലിറ്റ്‌സര്‍ പുരസ്‌കാരജേതാവായ ഫോട്ടോ ജേര്‍ണലിസ്റ്റ് മസൂദ് ഹുസെയ്‌നിയും സംഭവസമയം സര്‍വകലാശാലയില്‍ കുടുങ്ങിയിരുന്നു. ക്ലാസ്മുറിയിലേക്ക് ആക്രമികള്‍ രണ്ട് ഗ്രനേഡുകള്‍ എറിഞ്ഞതായി അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക