|    Oct 20 Fri, 2017 3:43 am
Home   >  Todays Paper  >  page 9  >  

യുഎസ് വ്യോമാക്രക്രമണത്തില്‍ ഐഎസ് നേതാക്കള്‍ കൊല്ലപ്പെട്ടു

Published : 3rd July 2016 | Posted By: SMR

ന്യൂയോര്‍ക്ക്: ഇറാഖിലെ മൗസിലില്‍ യുഎസ് വ്യോമാക്രമണത്തില്‍ ഐഎസിന്റെ മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടതായി പെന്റഗണ്‍. ഐഎസ് യുദ്ധവിഭാഗം സഹമന്ത്രി ബാസിം മുഹമ്മദ് അഹ്മദ് സുല്‍ത്താന്‍ അല്‍ബജാരി, മൗസിലിലെ സൈനിക കമാന്‍ഡര്‍ ഹാതിം താലിബ് അല്‍ഹംദുനി എന്നിവരാണ് കഴിഞ്ഞമാസം 25നു യുഎസ് നടത്തിയ വ്യോമാക്രമണത്തിില്‍ കൊല്ലപ്പെട്ടതെന്ന് പെന്റഗണ്‍ മാധ്യമ സെക്രട്ടറി പീറ്റര്‍ കുക്ക് അറിയിച്ചു. മൗസില്‍ ഐഎസില്‍ നിന്നു വീണ്ടെടുക്കുന്നതിനുള്ള നടപടിയുടെ ഭാഗമായായിരുന്നു ആക്രമണമെന്നും പീറ്റര്‍ കുക്ക് പറഞ്ഞു.
നേരത്തേ അല്‍ഖാഇദ അംഗമായിരുന്ന അല്‍ബജാരി 2014ല്‍ മൗസില്‍ പിടിച്ചടക്കാനുള്ള ഐഎസിന്റെ നീക്കത്തില്‍ നേതൃത്വം നല്‍കിയവരിലൊരാളാണ്. വടക്കന്‍ ഇറാഖിലെ രണ്ടു പ്രമുഖ നേതാക്കള്‍ കൊല്ലപ്പെട്ടത് ഐഎസിനു വലിയ ക്ഷീണമുണ്ടാക്കുമെന്നും പെന്റഗണിന്റെ പ്രസ്താവനയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക