|    Aug 24 Thu, 2017 4:56 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ്: വില്‍ബര്‍ റൂസ് വാണിജ്യ സെക്രട്ടറി, ബെറ്റ്‌സി ഡെവോസ് വിദ്യാഭ്യാസ സെക്രട്ടറി

Published : 25th November 2016 | Posted By: SMR

വാഷിങ്ടണ്‍: ശതകോടീശ്വരന്‍ വില്‍ബര്‍ റൂസിനെ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാണിജ്യകാര്യ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഭരണമാറ്റ സമിതിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ സെക്രട്ടറിയായി ബെറ്റ്‌സി ഡെവോസിനെയും തിരഞ്ഞെടുത്തതായി റിപോര്‍ട്ടുണ്ട്. ട്രംപിന്റെ നികുതി വെട്ടിക്കുറയ്ക്കല്‍, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ നയങ്ങള്‍ രൂപീകരിക്കുന്നതിലും അത് വോട്ടര്‍മാര്‍ക്കിടയില്‍ അവതരിപ്പിക്കുന്നതിലും റൂസ് പ്രധാന പങ്ക് വഹിച്ചിരുന്നു.
വിദ്യാഭ്യാസ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡെവോസിന് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപ്  ഉയര്‍ത്തിയ വിദ്യാഭ്യാസ നയങ്ങളെ പിന്തുണച്ചതിന്റെ പേരില്‍ യഥാസ്ഥിതിക വിഭാഗത്തില്‍നിന്നു ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവന്നിരുന്നു. ട്രംപിനോടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നു ഡെവോസ് പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക