|    Jun 24 Sun, 2018 6:46 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ് വിദേശകാര്യ വകുപ്പിലെ മുതിര്‍ന്ന നയതന്ത്രജ്ഞര്‍ രാജിവച്ചു

Published : 28th January 2017 | Posted By: fsq

 

വാഷിങ്ടണ്‍: യുഎസില്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റ് ഒരാഴ്ച തികയും മുമ്പ് വിദേശകാര്യ വകുപ്പിലെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ രാജിവച്ചു. അണ്ടര്‍ സെക്രട്ടറി ഫോര്‍ മാനേജ്‌മെന്റ് പാട്രിക് കെന്നഡി, അസിസ്റ്റന്റ് സെക്രട്ടറിമാരായ ജോയ്‌സീ ബാര്‍, മൈക്കല്‍ ബോണ്ട്, ജെന്‍ട്രി സ്മിത്ത് എന്നിവരാണ് പദവി ഒഴിയുന്നത്. വിദേശ ദൗത്യങ്ങളിലും ഡിപാര്‍ട്ട്‌മെന്റിലും വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് രാജി സമര്‍പ്പിച്ച നാലുപേരും.ഇവരുടെ അഭാവം സ്റ്റേറ്റ് സെക്രട്ടറിയായി അധികാരമേല്‍ക്കാനിരിക്കുന്ന റെക്‌സ് ടില്ലേഴ്‌സനെ സമ്മര്‍ദത്തിലാക്കും. റെക്‌സ് ടില്ലേഴ്‌സന്റെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം ലഭിക്കണം. ഇവരുടെ അഭാവം വിദേശകാര്യ വകുപ്പ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിദേശകാര്യ വകുപ്പില്‍ നിന്നു മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കൂട്ടരാജി ഇതാദ്യമാണെന്നും ഇത്തരത്തിലുള്ള ഒരുദ്യോഗസ്ഥ സംഘം രുപീകരിക്കല്‍ കനത്ത വെല്ലുവിളിയായിരിക്കുമെന്നും മുന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പ്രതികരിച്ചു. ഭരണം മാറുമ്പോഴുണ്ടാവുന്ന രാജിയില്‍ അസാധാരണമായി ഒന്നുമില്ലെന്നായിരുന്നു അമേരിക്കന്‍ ഫോറിന്‍ സര്‍വീസ് അസോസിയേഷന്റെ പ്രതികരണം. എന്നാല്‍, ഇത്തരം നീക്കങ്ങള്‍ വകുപ്പിന്റെ പ്രവര്‍ത്തനത്തിന് താല്‍ക്കാലികമായി പ്രതിസന്ധി സൃഷ്ടിക്കുമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss