|    Jul 28 Fri, 2017 12:07 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ് വിത്തുകള്‍ സ്വീകരിക്കില്ലെന്ന് ഹെയ്തി കര്‍ഷകര്‍

Published : 29th August 2016 | Posted By: SMR

പോര്‍ട്ടോപ്രിന്‍സ്: 500 ടണ്‍ വിത്തുകള്‍ നല്‍കാമെന്ന യുഎസിന്റെ വാഗ്ദാനം ഹെയ്തിയിലെ നിലക്കടല കര്‍ഷകര്‍ നിഷേധിച്ചു. സംഭാവനയെന്ന നിലയില്‍ നിലക്കടലവിത്തുകള്‍ കയറ്റിയയക്കുന്നതിനുള്ള യുഎസ് നടപടി നിര്‍ത്തിവയ്ക്കണമെന്ന് ഹെയ്തിയിലെ കര്‍ഷകരും സന്നദ്ധപ്രവര്‍ത്തകരും ആവശ്യപ്പെട്ടു.
യുഎസില്‍ നിന്നുള്ള ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ ഉപയോഗിച്ചാല്‍ അത് രാജ്യത്തെ ആയിരക്കണക്കിനു കര്‍ഷകരെ പ്രതിസന്ധിയിലാക്കുമെന്ന് അവര്‍ അറിയിച്ചു. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന രാജ്യമായ ഹെയ്തിയിലെ സ്‌കൂള്‍ കുട്ടികള്‍ക്കിടയിലെ ഭക്ഷ്യക്ഷാമം ഇല്ലാതാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണു വിതരണമെന്നായിരുന്നു യുഎസ് അറിയിച്ചത്.
ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ വേണ്ടെന്നു കര്‍ഷക നേതാവായ ജോസഫേ അന്റോണൈസ് ഗ്വില്ലമേ പ്രതികരിച്ചു. തങ്ങള്‍ കൃഷിചെയ്യുന്ന നിലക്കടലകള്‍ പ്രകൃതിദത്തമാണ്. അവയുപയോഗിച്ചു വീണ്ടും കൃഷിയിറക്കാം. ഈ കൃഷിയെ തകര്‍ക്കുന്നതിനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 50ലധികം കര്‍ഷക സംഘടനകളാണ് യുഎസ് നീക്കത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ചത്. വിത്തുകള്‍ സ്വീകരിച്ചാല്‍ ഹെയ്തിയില്‍ വലിയ ദുരന്തമായിരിക്കും സംഭവിക്കുകയെന്ന് കാര്‍ഷിക വിദഗ്ധനായ ഴാങ് പിയെറെ റികോ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക