|    Dec 11 Tue, 2018 6:47 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ് യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചു തകര്‍ന്നു; അഞ്ചുപേരെ കാണാതായി

Published : 7th December 2018 | Posted By: kasim kzm

ടോക്കിയോ/വാഷിങ്ടണ്‍: ജപ്പാന്റെ തെക്കുപടിഞ്ഞാറന്‍ തീരത്ത് പസഫിക് സുദ്രത്തിന്് മുകളില്‍ യുഎസിന്റെ രണ്ടു യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് അഞ്ചുപേരെ കാണാതായി. പറക്കുന്നതിനിടെ ഇന്ധനം നിറയ്ക്കുകയായിരുന്ന യുദ്ധവിമാനങ്ങളാണ് കൂട്ടിയിടിച്ചത്. തകര്‍ന്ന വിമാനങ്ങള്‍ ജപ്പാന്റെ തെക്കുപടിഞ്ഞാറന്‍ തീരത്ത് പസഫിക് സുദ്രത്തില്‍ വീണെന്നാണ് ആദ്യ റിപോര്‍ട്ട്. ഇരുവിമാനങ്ങളിലുമായി ഏഴു പേരാണ് ഉണ്ടായിരുന്നത്.
തിരച്ചിലിനിടെ രണ്ടു പേരെ രക്ഷപ്പെടുത്തിയതായും റിപോര്‍ട്ടുകളുണ്ട്. പരിശീലനത്തിന്റെ ഭാഗമായുള്ള ദൗത്യത്തിനിടെയാണ് ദുരന്തം സംഭവിച്ചത്. കെസി 130, എ/എ18 ഹോണറ്റ് എന്നീ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്.ം രാവിലെ 2മണിക്കാണ് സംഭവം. ജപ്പാന്‍-അമേരിക്കന്‍ നാവികസേനകള്‍ സംയുക്തമായാണ് കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തുന്നത്.
കഴിഞ്ഞ മാസവും യുഎസ് നാവികസേനയുടെ എഫ്/എ18 ഹൊണറ്റ് പോര്‍വിമാനം തകര്‍ന്നുവീണിരുന്നു. ഏകദേശം അരലക്ഷത്തോളം യുഎസ് സൈനികരാണ് ജപ്പാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss