|    Oct 17 Wed, 2018 7:33 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ് യുദ്ധക്കപ്പല്‍ ഇറാന്‍ മടക്കി അയച്ചു

Published : 12th September 2017 | Posted By: fsq

 

വാഷിങ്ടണ്‍: പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ അപകടത്തില്‍പെട്ട ഇറാനിയന്‍ മല്‍സ്യബന്ധനബോട്ടിനു സമീപത്തെത്തിയ യുഎസ് യുദ്ധകപ്പല്‍ ഇറാന്‍ മടക്കിയയച്ചു. കടലില്‍ ഇറങ്ങിയ ഇറാന്‍ മല്‍സ്യബന്ധനബോട്ട് തെറ്റായ സിഗ്‌നല്‍ കാരണം കേട്പാട് സംഭവിച്ച് കടലില്‍പ്പെട്ടിരുന്നു. കേട്പറ്റിയ  ബോട്ട് ഇറാനിയന്‍ യുദ്ധക്കപ്പലില്‍ കെട്ടിവലിച്ചാണ് കരയില്‍ അടുപ്പിച്ചത്.ഒമാനിലെ ഗള്‍ഫ് തീരമേഖലയില്‍ യുഎസിന്റെ യുഎസ്എസ് ടെംപസ്റ്റ് പട്രോളിങ് നടത്തുന്നുണ്ട്. ഇതിനിടെയാണ് 75 നോട്ടിക്കല്‍ മൈലില്‍നിന്ന് അജ്ഞാത ബോട്ട് കണ്ടതായി അറിയിപ്പ് ലഭിച്ചതെന്ന് യുഎസ് നേവല്‍ ഫോഴ്‌സ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ബോട്ട് കണ്ടെത്തുകയും ചെയ്തു. കടലില്‍പെട്ടുപോയ ഇറാനിയന്‍ ബോട്ടിന് സഹായമെത്തിക്കാനാണ് യുഎസ് യുദ്ധകപ്പല്‍ അടുത്തെത്തിയതെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇറാന്റെ യുദ്ധകപ്പലില്‍നിന്ന് സന്ദേശം ലഭിച്ചതോടെ യുഎസ് യുദ്ധകപ്പല്‍ തിരിച്ചുപോവുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss