|    Dec 18 Tue, 2018 12:29 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

യുഎസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ല്യൂ ബുഷ് അന്തരിച്ചു

Published : 2nd December 2018 | Posted By: kasim kzm

ഹൂസ്റ്റണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റും റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായിരുന്ന ജോര്‍ജ് എച്ച് ഡബ്ല്യൂ ബുഷ് (ജോര്‍ജ് ബുഷ് സീനിയര്‍) അന്തരിച്ചു. പാര്‍കിന്‍സണ്‍സ് രോഗം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. 94 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി 10.10ന് ഹൂസ്റ്റണിലായിരുന്നു അന്ത്യം.
അമേരിക്കയുടെ 41ാമത് പ്രസിഡന്റായിരുന്ന അദ്ദേഹം അമേരിക്കന്‍ ചാരസംഘടന സിഐഎയുടെ 11ാമത് ഡയറക്ടറായിരുന്നു. 1989 മുതല്‍ 1993 വരെ പ്രസിഡന്റായും 1981 മുതല്‍ 89 വരെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. അമേരിക്കയുടെ 44ാം പ്രസിഡന്റായ ജോര്‍ജ് ബുഷ് ജൂനിയര്‍ മകനാണ്. പിതാവ് പ്രെസ്‌കോട്ട് യുഎസ് സെനറ്ററായിരുന്നു.
സോവിയറ്റ് യൂനിയന്റെ പതനം, ഗള്‍ഫ് യുദ്ധം, ബെര്‍ലിന്‍ മതില്‍ തകര്‍ച്ച തുടങ്ങിയ സംഭവങ്ങള്‍ ബുഷ് സീനിയറിന്റെ കാലത്താണ്. ശീതയുദ്ധത്തിനു ശേഷം ലോകത്ത് അമേരിക്കന്‍ സ്വാധീനം ഉറപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. അറബ് മേഖലയില്‍ അമേരിക്കന്‍ സ്വാധീനം ഉറപ്പിക്കാനുള്ള ബുഷിന്റെ ശ്രമങ്ങളാണ് പശ്ചിമേഷ്യയെ കലുഷിതമാക്കിയ സംഘര്‍ഷ പരമ്പരകളിലേക്ക് നയിച്ചത്.
ഭാര്യ ബാര്‍ബറ ബുഷ് എട്ടു മാസം മുമ്പ് മരണപ്പെട്ടിരുന്നു. ബുഷ് ജൂനിയര്‍ ഉള്‍പ്പെടെ അഞ്ചു മക്കളും 17 പേരക്കുട്ടികളുമുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss