|    Dec 11 Tue, 2018 12:04 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ് മിസൈലുകള്‍ വികസിപ്പിച്ചാല്‍ റഷ്യയും അതേ പാത പിന്തുടരും: പുടിന്‍

Published : 6th December 2018 | Posted By: kasim kzm

മോസ്‌കോ: ആണവായുധ കരാറില്‍ നിന്ന് യുഎസ് പിന്‍മാറുകയാണെങ്കില്‍ പ്രതികരിക്കാന്‍ റഷ്യ നിര്‍ബന്ധിതരാവുമെന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. കരാറില്‍ നിന്നു പിന്‍മാറി യുഎസ് നിരോധിത മിസൈലുകള്‍ വികസിപ്പിച്ചാല്‍ റഷ്യയും അതേ പാത പിന്തുടരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.
ഇന്റര്‍മീഡിയറ്റ് റേഞ്ച് ന്യൂക്ലിയാര്‍ ഫോഴ്‌സ് ട്രീറ്റി (ഐഎന്‍എഫ്) ചട്ടങ്ങള്‍ റഷ്യ ലംഘിച്ചുവെന്നും അതിനാല്‍ 60 ദിവസത്തിനകം തങ്ങള്‍ കരാറില്‍ നിന്നു പിന്‍മാറുമെന്നും നാറ്റോ സമ്മേളനത്തിനിടെ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുടിന്റെ പ്രതികരണം. കരാര്‍ ഉപേക്ഷിക്കാന്‍ തങ്ങള്‍ക്കു താല്‍പര്യമില്ലെന്നും യുഎസ് വളരെ മുമ്പുതന്നെപുറത്തുപോവാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതിനുവേണ്ടി റഷ്യക്കു മേല്‍ ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss