|    May 26 Fri, 2017 12:56 pm
FLASH NEWS

യുഎസ് മാള്‍ ആക്രമണം: യുവാവ് കസ്റ്റഡിയില്‍

Published : 26th September 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് മാള്‍ വെടിവയ്പുമായി ബന്ധപ്പെട്ട് 20കാരനെ പോലിസ് കസ്റ്റഡിയിലെടുത്തു. വാഷിങ്ടണിലെ സിയാറ്റിലില്‍ ബുര്‍ലിങ്ടണിലുള്ള മാളില്‍ വെള്ളിയാഴ്ച വൈകീട്ടോടെയാണ് ആക്രമണം ഉണ്ടായത്. നാലു സ്ത്രീകളടക്കം അഞ്ചുപേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.  24 മണിക്കൂര്‍ നടത്തിയ തിരച്ചിലിനു ശേഷമാണ് പ്രതിയെ പിടികൂടിയതെന്ന് പോലിസ് അറിയിച്ചു. വാഷിങ്ടണിലെ ഓക്ഹാര്‍ബറില്‍ നിന്നുള്ള അര്‍കാന്‍ സെറ്റിന്‍ ആണ് അറസ്റ്റിലായത്. കൃത്യം നടത്തിയ ശേഷം മാളില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന ആക്രമിയുടെ ദൃശ്യങ്ങള്‍ പോലിസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ആക്രമണത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ല. പോലിസ് എത്തുന്നതിനു മുമ്പ് ആക്രമി രക്ഷപ്പെടുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day