|    Mar 25 Sat, 2017 3:28 am
FLASH NEWS

യുഎസ് മാധ്യമപ്രവര്‍ത്തകയുടെ മരണം: അസദ് സര്‍ക്കാരിനെതിരേ കുടുംബാംഗങ്ങള്‍

Published : 11th July 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് മാധ്യമപ്രവര്‍ത്തക മേരി കോല്‍വ് കൊല്ലപ്പെട്ട സംഭവത്തില്‍ സിറിയയിലെ ബശ്ശാറുല്‍ അസദ് സര്‍ക്കാരിനെതിരേ കുടുംബാംഗങ്ങള്‍ നിയമനടപടികള്‍ ആരംഭിച്ചു. സിറിയയില്‍ സര്‍ക്കാരിന്റെ ഉപരോധം തുടര്‍ന്നിരുന്ന ഹോംസ് നഗരത്തില്‍ ബ്രിട്ടിഷ് പത്രം സണ്‍ഡേ ടൈംസ് പ്രതിനിധിയായിരുന്ന കോല്‍വിന്‍ 2012ലാണു കൊല്ലപ്പെട്ടത്.
മേരി കോല്‍വിന്റെ സഹോദരി കാതറിന്‍ കോല്‍വിന്‍, മരുമകള്‍ അരായ കോല്‍വിന്‍ എന്നിവര്‍ക്കുവേണ്ടി വാഷിങ്ടണിലെ സെന്റര്‍ ഫോര്‍ ജസ്റ്റിസ് ആന്റ് അക്കൗണ്ടബിലിറ്റിയാണ് യുഎസ് ഫെഡറല്‍ കോടതിയില്‍ സിറിയന്‍ സര്‍ക്കാരിനെതിരെ ഹരജി ഫയല്‍ ചെയ്തത്.
മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ കോല്‍വിനെ നിശ്ശബ്ദയാക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അവരെ വേട്ടയാടിയിരുന്നതായും അതിന്റെ ഭാഗമായായിരുന്നു കൊലപാതകമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. അസദ് സര്‍ക്കാരിന്റെ ഏജന്റുമാര്‍ സിറിയയിലെ മാധ്യമപ്രവര്‍ത്തകരെയും സാമൂഹിക പ്രവര്‍ത്തകരെയും ലക്ഷ്യം വയ്ക്കുകയാണ്. ഹോംസിനു സമീപമുള്ള താല്‍ക്കാലിക ബ്രോഡ്കാസ്റ്റ് സ്റ്റുഡിയോക്കുനേരേ സിറിയന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ആക്രമണത്തിലായിരുന്നു കോല്‍വിന്‍ കൊല്ലപ്പെട്ടത്.
കോല്‍വിനു പുറമേ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്‍ റെമി ഓച്‌ലികും വിവിധ പ്രതിപക്ഷ നേതാക്കളും 2012 ഫെബ്രുവരി 22നു നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

(Visited 44 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക