|    Sep 21 Fri, 2018 1:37 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ് ഭീഷണിയില്‍ നയം മാറ്റില്ലെന്ന് ഇറാന്‍

Published : 15th August 2018 | Posted By: kasim kzm

തെഹ്‌റാന്‍: യുഎസിന്റെ ഉപരോധവും ഭീഷണിയും ഭയന്ന് തങ്ങളുടെ നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ്. പശ്ചിമേഷ്യയില്‍ തങ്ങള്‍ക്കുള്ള സ്വാധീനം നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നില്ല. മേഖലയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കണമെന്ന് യുഎസ് തങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ടെന്നും ജവാദ് സാരിഫ് പറഞ്ഞു.
2015ല്‍ ഇറാനുമായി ഉണ്ടാക്കിയ ആണവകരാറില്‍ നിന്നു യുഎസ് പിന്മാറുന്നതായി കഴിഞ്ഞ മെയിലാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്, ഇറാനെതിരേ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് യുഎസ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss