|    Jan 21 Sat, 2017 4:21 pm
FLASH NEWS

യുഎസ് ഫെഡറല്‍ ജഡ്ജിയായി മുസ്‌ലിമിന് നാമനിര്‍ദേശം

Published : 8th September 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസില്‍ ഫെഡറല്‍ ജഡ്ജിയായി പാക് വംശജന്‍ ആബിദ് ഖുറേശിയെ പ്രസിഡന്റ് ബറാക് ഒബാമ നാമനിര്‍ദേശം ചെയ്തു. നിര്‍ദേശം സെനറ്റ് സ്വീകരിക്കുകയാണെങ്കില്‍ യുഎസില്‍ ഫെഡറല്‍ ജഡ്ജിയാവുന്ന ആദ്യ മുസ്‌ലിം ആയിരിക്കും ഖുറേശി. കൊളംബിയയിലെ യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഡിസ്ട്രിക്റ്റ് കോര്‍ട്ടിലേക്കാണ് അദ്ദേഹത്തെ നിര്‍ദേശിച്ചിരിക്കുന്നത്. നീതിന്യായമേഖലയില്‍ വിവിധ വംശജരെ ഉള്‍പ്പെടുത്താനുള്ള ഒബാമയുടെ നീക്കം നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭരണം അവസാനിപ്പിക്കാന്‍ നാലുമാസം മാത്രം ബാക്കിനില്‍ക്കെയാണ് ഒബാമയുടെ നീക്കം. അതേസമയം, സുപ്രിംകോടതി ജഡ്ജിയുള്‍പ്പെടെ ഒബാമ നിര്‍ദേശിച്ച ഭൂരിഭാഗം പേരെയും റിപബ്ലിക്കന്‍മാര്‍ നിരസിക്കുകയായിരുന്നു. ഫെഡറല്‍ ജുഡീഷ്യറിയില്‍ ഒബാമ 117 ന്യൂനപക്ഷക്കാരെ നിയമിച്ചതായാണു വിവരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക