യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വ നിര്‍ണയം: സൗത്ത് കാരലൈനയില്‍ ഹിലരി കിന്റന്
Published : 29th February 2016 | Posted By: SMR
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൗത്ത് കാരലൈനയില്‍ നടന്ന വോട്ടെടുപ്പില്‍ ഹിലരി ക്ലിന്റന് ജയം. അയോവ കോക്കസില്‍ വെല്ലുവിളി ഉയര്‍ത്തിയ ഇടതുപക്ഷക്കാരനായ ബെര്‍നി സാന്‍ഡേഴ്സിനെ തോല്‍പ്പിച്ചാണ് ഹിലരി മിന്നുംവിജയം സ്വന്തമാക്കിയത്. 47.5 പോയിന്റ് ഭൂരിപക്ഷത്തിലാണ് ബെര്‍നിയെ പരാജയപ്പെടുത്തിയത്.
ഹിലരിക്ക് 73.5 ശതമാനവും സാന്‍ഡേഴ്സിന് 26.0 ശതമാനവും വോട്ടുകളാണ് ലഭിച്ചത്. ഒത്തൊരുമിച്ച് നിന്നാല്‍ എല്ലാം തകര്‍ക്കാനാവുമെന്ന് ഫലപ്രഖ്യാപനത്തിന് ശേഷം ഹിലരി വ്യക്തമാക്കി. സൗത്ത് കാരലൈനയിലെ വിജയം ദേശീയതലത്തിലും തുടരാനാവുമെന്നു ഹിലരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
11 സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന ചൊവ്വാഴ്ച സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. സൗത്ത് കാരലൈനയില്‍ വന്‍ വിജയം ഹിലരിയുടെ സാധ്യതകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ലോവ, അയോവ, നവേഡ കോക്കസുകളിലും ബെര്‍നി സാന്‍ഡേഴ്സ് ഹിലരിക്ക് പിറകിലായിരുന്നു. എന്നാല്‍, ന്യൂഹാംഷെയര്‍ പ്രൈമറിയില്‍ 58 ശതമാനം വോട്ടുകള്‍ നേടിയ ബെര്‍നി എതിരാളികളെ ഞെട്ടിച്ചിരുന്നു. ഇവിടെ 41 ശതമാനം വോട്ടുകളാണ് ഹിലരിക്ക് നേടാനായത്.
അതേസമയം, റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സൗത്ത് കാരലൈന പ്രൈമറിയില്‍ ഡൊണാള്‍ഡ് ട്രംപിനായിരുന്നു ജയം. ട്രംപിന് 32.5 ശതമാനവും രണ്ടാം സ്ഥാനത്തെത്തിയ മാര്‍ക്കോ റൂബിയോക്ക് 22.5 ശതമാനവുമാണ് വോട്ട് ലഭിച്ചത്.
നാലു ഘട്ടങ്ങളിലായി നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രൈമറിയില്‍ വോട്ടെടുപ്പും കോക്കസില്‍ സംവാദവും നടക്കും. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ ഹിലരി ക്ലിന്റന് പാര്‍ട്ടിയില്‍ 45 ശതമാനവും എതിരാളി ബെര്‍നി സാന്‍ഡേഴ്സിന് 42 ശതമാനവും ആണ് വോട്ടര്‍മാരുടെ പിന്തുണ.
ജൂലൈ 18 മുതല്‍ 21 വരെയുള്ള റിപബ്ലിക്കന്‍ കണ്‍വെന്‍ഷനില്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കും. പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാനുള്ള ഡെമോക്രാറ്റിക് കണ്വെന്ഷന് ജൂലൈ 25 മുതല്‍ 28 വരെ നടക്കും. നവംബര്‍ എട്ടിനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.