|    Oct 20 Sat, 2018 5:45 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ് പ്രവേശന വിലക്ക് ശക്തമാക്കിയേക്കും

Published : 24th September 2017 | Posted By: fsq

 

വാഷിങ്ടണ്‍: യുഎസില്‍ പ്രവേശിക്കുന്നതിന് ഏഴ്് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള വിലക്ക് ശക്തമാക്കിയേക്കും. 90 ദിവസത്തേക്കായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ഈ കാലാവധി ഇന്ന് അവസാനിക്കും. ഇതിനുശേഷം പുതുതായി പ്രഖ്യാപിക്കുന്ന വിലക്കിലാണ് യുഎസ് കടുപ്പമേറിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുകയെന്ന് യുഎസ് ആഭ്യന്ത്ര സുരക്ഷാ വിഭാഗം സൂചന നല്‍കുന്നു.  ഉപരോധ പരിധിയിലുള്‍പ്പെടുന്ന രാജ്യങ്ങളില്‍ മാറ്റംവരുത്താന്‍ സാധ്യതയുണ്ട്്്. ഇറാന്‍, ഇറാഖ്, ലിബിയ, സോമാലിയ, സുദാന്‍, സിറിയ, യമന്‍ രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികളാണ് നിലവില്‍ യുഎസ് പ്രവേശനവിലക്കിന്റെ പരിധിയില്‍പെടുന്നത്. കടുപ്പമേറിയതും കൃത്യതയാര്‍ന്നതുമായ വിലക്കാണ് ഇനി പ്രഖ്യാപിക്കുകയെന്ന്് ആഭ്യന്തര സുരക്ഷാവിഭാഗം ആക്റ്റിങ് സെക്രട്ടറി എലെയ്ന്‍ ഡ്യൂക് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss