|    Oct 17 Wed, 2018 4:00 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ് പ്രതിനിധിയെ സംഘര്‍ഷമേഖല സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് മ്യാന്‍മര്‍

Published : 16th September 2017 | Posted By: fsq

 

യങ്കൂണ്‍: യുഎസ് പ്രതിനിധിയെ സംഘര്‍ഷം രൂക്ഷമായ റാഖൈന്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് മ്യാന്‍മര്‍ ഭരണകൂടം. സംഘര്‍ഷമേഖലയിലെ സുരക്ഷ ഉറപ്പുനല്‍കാനാവില്ലെന്ന കാരണം പറഞ്ഞാണ് മ്യാന്‍മര്‍ അനുമതി നിഷേധിച്ചത്. റാഖൈനില്‍ മ്യാന്‍മര്‍ സൈന്യം റോഹിന്‍ഗ്യര്‍ക്കെതിരേ നടത്തുന്ന വംശീയ ഉന്‍മൂലനത്തിനെതിരേ യുഎസ് അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി പാട്രിക് മര്‍ഫി രാജ്യത്തിന്റെ അതൃപ്തി അറിയിക്കുമെന്നും മേഖലയിലേക്കു സന്നദ്ധപ്രവര്‍ത്തകരെ അനുവദിക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്നും യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. യുഎസ് പ്രതിനിധിക്ക് രാജ്യ തലസ്ഥാനമായ നെപിഡോയില്‍ സര്‍ക്കാര്‍ പ്രതിനിധികളുമായും റാഖൈന്‍ തലസ്ഥാനമായ സിറ്റിയൂവില്‍ ഗവര്‍ണറുമായും ചര്‍ച്ച നടത്താം. എന്നാല്‍ സംഘര്‍ഷമേഖലയിലെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയില്ലെന്നും മ്യാന്‍മര്‍ വക്താവ് അറിയിച്ചു. റാഖൈനില്‍ ആഗസ്ത് 25നു ശേഷം റോഹിന്‍ഗ്യന്‍ ന്യൂനപക്ഷത്തിനെതിരേ സൈന്യവും ബുദ്ധ ഭൂരിപക്ഷ വിഭാഗവും അഴിച്ചുവിട്ട വംശഹത്യാ നടപടികളെത്തുടര്‍ന്ന് നാലു ലക്ഷത്തോളം പേര്‍ ബംഗ്ലാദേശിലേക്കു പലായനം ചെയ്തതായാണ് കണക്ക്. റോഹിന്‍ഗ്യന്‍ വിമതര്‍ പോലിസിനെ ആക്രമിച്ചു എന്നാരോപിച്ചാണ് സൈന്യം റാഖിനില്‍അക്രമം തുടങ്ങിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss